Kerala Weather Update: മഴ പോയിട്ടില്ല, ശക്തിപ്രാപിച്ച് കാലവർഷം, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് ഉള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്.
മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
ജൂൺ 18: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
ജൂൺ 21: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഗ്രീൻ അലർട്ട്
ജൂൺ 18: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 19, 20: എല്ലാ ജില്ലകളിലും
ജൂൺ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
ALSO READ: സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു
ശക്തിപ്രാപിച്ച് കാലവർഷം
കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം, കോഴിക്കോട് ഓറഞ്ച് അലർട്ട് നൽകിയിരുന്നു. മഴയുടെ വ്യാപ്തിയും ശക്തിയും ദിവസങ്ങൾക്കനുസരിച്ച് മാറാനിടയുണ്ട്. മലയോര ജില്ലകളിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിൽ, കുന്നിടിച്ചിൽ, ചെറു ഉരുൾപൊട്ടൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇടിമിന്നൽ ജാഗ്രത നിർദേശം
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജൂൺ 18: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാന്മർ തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
English Summary:
Kerala Weather Update on June 18, IMD Issues Yellow Alert in 7 Districts as Monsoon Strengthens. Yellow alert has been issued for Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad and Malappuram districts, due to the possibility of heavy rain.