AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Hailstorm: വേനൽ ചൂടിന് ആശ്വാസമേകി ഹൈറേഞ്ചിൽ കൗതുകക്കാഴ്ച; മൂന്നാറിലും ദേവികുളത്തും ആലിപ്പഴ വർഷം

Kerala Munnar Weather Update: ചൂട്ടുപൊള്ളുന്ന വേനൽ ചൂടിൽ കുളിരേകികൊണ്ടാണ് ഹൈറേഞ്ചിന്റെ പല മേഖലകളിലും വേനൽ മഴ റിപ്പോർട്ട് ചെയ്തത്. മൂന്നാർ, ദേവികുളം മേഖലയിൽ മഴക്കൊപ്പം പെയ്ത അതിശക്തമായ ആലിപ്പഴം വർഷമാണ് ആളുകളിൽ കൗതുകമുണർത്തിയത്. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസമേകിയാണ് പ്രദേശത്ത് വേനൽമഴ എത്തിയത്.

Kerala Hailstorm: വേനൽ ചൂടിന് ആശ്വാസമേകി ഹൈറേഞ്ചിൽ കൗതുകക്കാഴ്ച; മൂന്നാറിലും ദേവികുളത്തും ആലിപ്പഴ വർഷം
മൂന്നാറിലും ദേവികുളത്തും പെയ്ത ആലിപ്പഴ വർഷംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Mar 2026 | 03:56 PM

ഇടുക്കി: സംസ്ഥാനത്ത് വേനൽ ചൂട് കനക്കുകയാണ്. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ കൂടുതലാണ് അനുഭവപ്പെടുന്നത്. പാലക്കാട്, തൃശ്ശൂർ, തുടങ്ങിയ വടക്കൻ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്. എന്നാൽ, ചുട്ടുപൊള്ളുന്ന വേനലിനിടയിലും ഇടുക്കിയിലെ കാഴ്ച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വിനോദ സഞ്ചാരികൾ ഒഴികിയെത്തുന്ന മൂന്നാർ, ദേവികുളം മേഖലയിലുണ്ടായ ആലിപ്പഴ വർഷമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചൂട്ടുപൊള്ളുന്ന വേനൽ ചൂടിൽ കുളിരേകികൊണ്ടാണ് ഹൈറേഞ്ചിന്റെ പല മേഖലകളിലും വേനൽ മഴ റിപ്പോർട്ട് ചെയ്തത്. മൂന്നാർ, ദേവികുളം മേഖലയിൽ മഴക്കൊപ്പം പെയ്ത അതിശക്തമായ ആലിപ്പഴം വർഷമാണ് ആളുകളിൽ കൗതുകമുണർത്തിയത്.

ALSO READ: മഴയെ കാത്തിരിക്കണോ? ശമനമില്ലാതെ പൊള്ളുന്ന ചൂട്; വരും മണിക്കൂറിലെ കാലാവസ്ഥ

ഇതിൻ്റെ വീഡിയോയടക്കമാണ് പ്രചരിക്കുന്നത്. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസമേകിയാണ് പ്രദേശത്ത് വേനൽമഴ എത്തിയത്. മേഖലയിൽ നിലവിലുണ്ടായിരുന്ന ചൂടിന് ശമനമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം, കേരളത്തിൽ ഇന്ന് എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

സംസ്ഥാനത്ത് വേനൽ മഴയുണ്ടാകുമോ?

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

 

Follow Us