Kerala Weather Update: പൊള്ളുന്ന ചൂട് തന്നെ, താപനിലയിൽ വർദ്ധന, ആശ്വാസമായി മഴ പെയ്യുമോ? ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert on 9 February 2026: ‘എൽ നിനോ’ പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

Kerala Weather Update: പൊള്ളുന്ന ചൂട് തന്നെ, താപനിലയിൽ വർദ്ധന, ആശ്വാസമായി മഴ പെയ്യുമോ? ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

09 Feb 2026 | 06:20 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ. അഞ്ച് ദിവസത്തേക്ക് ഒരു ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല. രാത്രി, പുലർച്ചെ തണുപ്പും പകൽ പൊള്ളുന്ന ചൂടുമാണ് നിലവിലെ സ്ഥിതി. താപനിലയിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ​ദിവസങ്ങളിൽ പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിൽ അനുഭവപ്പെട്ടിരുന്നു.

മുമ്പ് വേനൽക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പല ജില്ലകളിലും ശരാശരിയെക്കാൾ 4 ഡിഗ്രി വരെ അധികം ചൂട് രേഖപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ്.

വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കഠിനമാകാൻ കാരണം. ഉയർന്ന ഈർപ്പം ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കാൻ കാരണമാകുന്നു. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദ​ഗ്ധരുടെ വിലയിരുത്തൽ.

സമുദ്രജലത്തിലെ താപനില ഉയർത്തുന്ന ‘എൽ നിനോ’ പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

ALSO READ: പകൽച്ചൂട് പൊള്ളിക്കുന്നു… രാവിലെയുള്ള തണുപ്പാണ് പ്രശ്നം, ഇനി മഴ എന്ന്?

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം….

 

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

മദ്യം, കാപ്പി, ചായ, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുത്തും.

പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വിയർപ്പിനെ ആഗിരണം ചെയ്യും.

കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ചർമ്മത്തിൽ സൺസ്ക്രീൻ പുരട്ടുന്നതും നല്ലതാണ്.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ