Kerala Weather Update: മഴ കുറഞ്ഞു ഇനി കത്തുന്ന ചൂടോ? സംസ്ഥാനത്തെ കാലാവസ്ഥ പ്രവചനം
Kerala Weather Update And Forecast: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ആറാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെങ്കിലും വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്കും പകൽ സമയത് കഠിനമായ ചൂടിനും സാധ്യതയുണ്ട്. പകൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. കനത്ത മഴയ്ക്ക് നേരിയ ആശ്വാസം ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലെ കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴ കുറഞ്ഞതോടെ അലർട്ടുകളും പിൻവലിച്ചു. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ആറാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെങ്കിലും വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്കും പകൽ സമയത് കഠിനമായ ചൂടിനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകൾ നിലവിലില്ലെങ്കിലും, ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ മലയോര മേഖലകളടക്കമുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. മഴയോടൊപ്പം ചെറിയ രീതിയൽ കാറ്റിനും സാധ്യത പറയുന്നുണ്ട്.
ALSO READ: തെളിവെയിലും, നേരിയ മഴയും; ഇന്നത്തെ കാലാവസ്ഥ ഒന്ന് അറിഞ്ഞുവച്ചോളു
മഴ മാറി മേഘാവൃതമായ അന്തരീക്ഷം മാറുന്നതോടെ പകൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത സാധാരണ നിലയിലായിരിക്കുമെങ്കിലും, ചില തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടലോര മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള ഒരു മേഖലകളിലും യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ചൂട് കൂടുന്നത് ശ്രദ്ധിക്കണം
പെട്ടെന്ന് അന്തരീക്ഷ താപനില ഉയരുന്നത് നിർജ്ജലീകരണം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
English Summary:
Kerala Weather Update And Forecast For Next Days. IMD Issues No Chance Of Rain Today September 3 To Six. Check the latest weather status and rain chance.