AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: തുലാവർഷം തകർക്കും? സംസ്ഥാനത്ത് ഇന്ന് മഴ ഈ ജില്ലകളിൽ മാത്രം

Kerala Weather Update And Thulavarsham Forecast: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് നിലവിലെ അറിയിപ്പ് സൂചിപ്പിക്കുന്നത്. കൂടാതെ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: തുലാവർഷം തകർക്കും? സംസ്ഥാനത്ത് ഇന്ന് മഴ ഈ ജില്ലകളിൽ മാത്രം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Oct 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുലാവർഷം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് നിലവിലെ അറിയിപ്പ് സൂചിപ്പിക്കുന്നത്. കൂടാതെ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ചക്രവാതച്ചുഴി! അടുത്ത 5 ദിവസവും മഴ തകർക്കും; യെല്ലോ അലർട്ട്

മഴയ്ക്ക് പിന്നിൽ ചക്രവാതച്ചുഴി

ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണ്. ഇതുകൂടാതെ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നുണ്ട്. ഇവയുടെയെല്ലാം സ്വാധീനഫലമായി, കേരളത്തിൽ ഒക്ടോബർ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 17, 18, 19, 20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

യെല്ലോ അലർട്ടുള്ള ജില്ലകൾ

  • 17 (ഇന്ന്-ശനി): കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
  • 18 (ഞായർ): മലപ്പുറം, കോഴിക്കോട്, വയനാട്
  • 19 (തിങ്കൾ): പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
  • 20 (ചൊവ്വ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും ജലനിരപ്പ് ഉയരുന്നതിനാലും ഡാമിന്റെ 2, 3, 4 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും, ഷട്ടർ അഞ്ച് 20 സെന്റീമീറ്ററും (നേരത്തെ ഉയർത്തിയ 30 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 80 സെന്റീമീറ്റർ) ഉയർത്തിയിട്ടുണ്ട്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെഎസ് അറിയിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും, അണക്കെട്ടിലേക്ക് അമിതമായ അളവിൽ വെള്ളം ഒഴുകിയെത്തുന്നതിനാലും, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ട ആവശ്യമുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടർച്ചയായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനുമായി ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 5 cm ൽ നിന്നും 10cm ആക്കി ഉയർത്തുന്നതാണ്. അതിനാൽ അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

English Summary:

The Meteorological Department has issued a warning that the northeast monsoon will intensify in the state over the coming days. Today Yellow alert warning in Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram Districts.

Follow Us