Kerala Weather Update: ഓണം മഴയിൽ മുങ്ങും? ന്യൂനമർദ്ദം ശക്തമായി; ഈ ജില്ലകളിൽ മുന്നറിയിപ്പ്

Kerala Weather Update Forecast: നാളെ പൂരാട ദിവസവും ഉത്രാട ദിവസവും മഴ ശക്തമാകുമെന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണഅ യെല്ലോ അലർട്ടുള്ളത്. ഓഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: ഓണം മഴയിൽ മുങ്ങും? ന്യൂനമർദ്ദം ശക്തമായി; ഈ ജില്ലകളിൽ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

23 Aug 2026 | 02:13 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് (Kerala Rain Alert) കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഓണ നാളുകളിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. നാളെ പൂരാട ദിവസവും ഉത്രാട ദിവസവും മഴ ശക്തമാകുമെന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണഅ യെല്ലോ അലർട്ടുള്ളത്.

അതേസമയം, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഓ​ഗസ്റ്റ് 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ സ്വാധീനഫലമായിട്ടാണ് കേരളത്തിൽ ഓഗസ്റ്റ് 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ഓണക്കാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

23 (ഇന്ന്- ഞായർ) പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

24 (തിങ്കൾ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

25 (ചൊവ്വ): കോട്ടയം, ഇടുക്കി, എറണാകുളം

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 24 (നാളെ) രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

English Summary:

Kerala Weather Update Forecast and latest change From Today August 23 Sunday. IMD Predict yellow alert and thiruvonam day rain alerts. Latest Climate change predict kallakadal phenomenon in several coastal areas.

Loading...
Unable to load recommendations.
Follow Us
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം