AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ഇനി മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല

Kerala rain alert for next 5 days : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് (ഒക്ടോബര്‍ 23) 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

Kerala Rain Alert: ഇനി മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Oct 2026 | 02:48 PM

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് (ഒക്ടോബര്‍ 23) 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ഒക്ടോബര്‍ 25-ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അന്ന് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് അന്ന് യെല്ലോ അലര്‍ട്ട്.

ഒക്ടോബര്‍ 26-ന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. എന്നാല്‍ അന്ന് 12 ജില്ലകളില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടായിരിക്കും. 27-ന് മഴയുടെ ശക്തി കുറയും. അന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.

മത്സ്യബന്ധനത്തിന് പോകരുത്‌

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 26 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Also Read: Kerala Weather Update: ന്യൂനമർദ്ദം, ചക്രവാതചുഴി! സംസ്ഥാനത്ത് അതിതീവ്ര മഴ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.

കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും, ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരുക.

English Summary

The India Meteorological Department has issued rain warnings for Kerala over the next five days. Orange alerts have been declared in several districts facing heavy downpours. Yellow alerts have also been issued for districts expecting isolated heavy rainfall. Widespread rainfall activity is expected to continue across the state through October 26.

Follow Us