Kerala Weather Update: ചൂട് കുറയുമെന്ന് ആരാ പറഞ്ഞേ, മഴ അഞ്ച് ജില്ലകളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert: കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ ഉയർന്ന നിലയിലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യത. വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടേണ്ടി വന്നേക്കും.

Kerala Weather Update: ചൂട് കുറയുമെന്ന് ആരാ പറഞ്ഞേ, മഴ അഞ്ച് ജില്ലകളിൽ മാത്രം; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

05 Feb 2026 | 06:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിൽ ആശ്വാസമായി അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.

മത്സ്യത്തൊഴിലാളി ജാ​ഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കും. ‌

അതേസമയം, സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനാണ് സാധ്യത. വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടേണ്ടി വന്നേക്കും.

ALSO READ: നിങ്ങളുടെ നാട്ടിൽ മഴയുണ്ടോ? ഇന്ന് ചൂടും കനക്കും; കാലാവസ്ഥ പ്രവചനം

ഇപ്പോഴും പുലർച്ചെ പൊതുവെ വലിയ തണുപ്പനുഭവപ്പെടുന്നുണ്ട്. എന്നാൽ പകൽ സമയം സഹിക്കാൻ പറ്റാത്ത ചൂടായിരിക്കും. സംസ്ഥാനത്ത് പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിലാണ് രേഖപ്പെടുത്തുന്നത്. മുമ്പ് വേനൽക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.

മഴ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യതയെന്നും ശരാശരി 34°C വരെ താപനില ഉയർന്നേക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഭൗമ താപനിലയിലെ വർധനയ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളുമാണ് കേരളത്തിൽ ചൂട് കൂടുന്നതിന് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന ‘എൽ നിനോ’ പ്രതിഭാസം മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്.

Follow Us
Related Stories
Kerala Assembly Election 2026: ജനവിധി തേടാൻ ഇനി മണിക്കൂറുകൾ ബാക്കി, നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും
FASTag New rule: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പുതിയ ചട്ടം
Kerala Rain alert: ഇന്ന് തെക്കൻ ജില്ലകളിൽ കൂടുതൽ ഇടി… മിന്നൽ… മഴ… മുന്നറിയിപ്പുകൾ ഇങ്ങനെ
Kerala Lottery Result: ഭാ​ഗ്യതാരകം തെളിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി
Newborn baby death: യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ല; കാട്ടാക്കടയിൽ നവജാത ശിശു മരിച്ച സംഭവം
Trekker Saranya: ‘റെസ്‌റ്റെടുക്കാന്‍ സുഖവാസ കേന്ദ്രമല്ല അത്; ശരണ്യയുടെ മിസ്സിങില്‍ ഉഡായിപ്പുണ്ട്, നമ്മള്‍ മണ്ടന്മാരല്ലല്ലോ’
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
ആപ്പിളിന് പുറമെയുള്ള മെഴുകാവരണം കഴിക്കാമോ?
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച