Kerala Weather Update: ശക്തമായ മഴ രണ്ടിടത്ത്, അലർട്ടിൽ മാറ്റം; കാലാവസ്ഥ മുന്നറിയിപ്പ്

Kerala Rain Alert: വൈകുന്നേരം 4 മണിക്കുള്ളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞ് നിന്നേക്കും.

Kerala Weather Update: ശക്തമായ മഴ രണ്ടിടത്ത്, അലർട്ടിൽ മാറ്റം; കാലാവസ്ഥ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

21 Jul 2026 | 02:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരുന്നത്. എന്നാൽ, ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, വൈകുന്നേരം 4 മണിക്കുള്ളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ കുറയുന്നു!

സംസ്ഥാനത്ത് കാലവർഷ മഴയിൽ വൻ കുറവാണ് ഇത്തവണ ഉണ്ടായത്. നിലവിൽ, വടക്കൻ ജില്ലകളിൽ ഭാഗികമായ മേഘാവൃതവും തെക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയുമാണ്. കേരളത്തിൽ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ ദുർബലമാവുകയാണെന്ന് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞ് നിൽക്കാനാണ് സാധ്യത. പെട്ടെന്ന് മഴ പെയ്യുകയും പെട്ടെന്ന് മഴ അവസാനിക്കുകയും ചെയ്തേക്കും.

ALSO READ: ഒരു ജില്ലയിൽ മാത്രം ഇടത്തരം മഴ, ബാക്കിയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം!

അതേസമയം, മഴയുടെ മാസമായ കർക്കടകത്തിൽ ഇക്കുറി വെയിലാകുമോ എന്ന സംശയം പലർക്കും ഉണ്ട്. സാധാരണ കർക്കടകം എന്ന് കേൾക്കുമ്പോൾ തന്നെ മഴയും തണുപ്പുമാണ് ഓർമ്മ വരുന്നതെങ്കിൽ ഇത്തവണ കർക്കടത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് പകരം ചൂടാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണ്. പകരം ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാകും ലഭിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂലൈ 21) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ജൂലൈ 23 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട്‌ ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 21  &  ജൂലൈ  25: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കു കിഴക്കൻ -മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

English Summary:

Kerala Weather Update, IMD Issues Yellow Alert for 2 Districts Amid Heavy Rain Forecast. Thunderstorm with moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി