AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഒരു ജില്ലയിൽ മാത്രം ഇടത്തരം മഴ, ബാക്കിയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം!

Kerala Weather Update July 21: ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത. അ‌തേസമയം കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Weather Update: ഒരു ജില്ലയിൽ മാത്രം ഇടത്തരം മഴ, ബാക്കിയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം!
Kerala Weather Update July 21Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 21 Jul 2026 | 06:50 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത. അ‌തേസമയം കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനെയും സൂക്ഷിക്കണം. ഇതു സംബന്ധിച്ച മുന്നറിയിപ്പ് IMD പുറപ്പെടുവിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ, ഗുജറാത്ത് തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ ഇന്ന് (ജൂ​ലൈ 21) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്.

Also Read: സമരസപ്പെടാത്ത വിപ്ലവവീര്യം! വിഎസ് ഇല്ലാത്ത കേരളത്തിന് ഒരു വയസ്; വേർപാടിന്റെ വാർഷികത്തിലും മായാത്ത പോരാട്ട സ്മരണകൾ

ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് IMD മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ഇപ്പോഴത്തെ ശരാശരി ജലനിരപ്പ് നിലവിൽ ഏകദേശം 30% മുതൽ 45% വരെയുള്ള സംഭരണശേഷിയിലാണ് ഉള്ളത്. ഇടുക്കിയിൽ 28% – 30%, പമ്പ / ശബരിഗിരി 25% – 30%, ഇടമലയാർ 22% – 25%, ബാണാസുര സാഗർ 40% – 45% എന്നിങ്ങനെയാണ് സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത- ജലസേചന പദ്ധതികളിലെ ഏകദേശ സംഭരണ നില.

കേരളത്തിലെ ഇന്നത്തെ കൂടിയ താപനില 32°C, കുറഞ്ഞ താപനില 26°C എന്നിങ്ങനെ ആയിരിക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21/07/2026 രാത്രി 08.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

English Summary

The IMD has predicted isolated light rain in the state today. Isolated light rain is likely in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad and Kannur districts. Meanwhile, isolated moderate rain is predicted in Kasaragod district. Strong winds with a speed of up to 40 kmph are also likely here.

Follow Us