Kerala Weather Update: അതിശക്തമായ മഴ ഉടൻ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ… കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
Kerala Rain Alert Today: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
ജൂൺ 22: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 23: കണ്ണൂർ, കാസർഗോഡ്
ജൂൺ 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂൺ 26: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ALSO READ: കാത്തിരിപ്പിനൊടുവിൽ മഴ വന്നു! ഇന്ന് ഇത്രയും ജില്ലയിൽ മുന്നറിയിപ്പ്; കാലാവസ്ഥ
ഗ്രീൻ അലർട്ട്
ജൂൺ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
ജൂൺ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂൺ 24: എല്ലാ ജില്ലകളിലും
ജൂൺ 25: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (ജൂൺ 22) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്.
മൺസൂൺ ചതിച്ചാശാനേ….
കഴിഞ്ഞ ദിവസം മധ്യകേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. എറണാകുളം ജില്ലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജൂൺ ഇതുവരെയുള്ള കണക്ക് പ്രകാരം ലഭിച്ച മഴയുടെ തോതിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യം മുതൽ കേരളത്തിൽ മഴ ശക്തമായിരുന്നുവെങ്കിൽ പത്താം തീയതിക്ക് ശേഷം മഴയുടെ തോതിൽ കാര്യമായ കുറവ് സംഭവിച്ചുവെന്നാണ് കണക്ക്. കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും മഴയിൽ കുറവുണ്ടായി.
തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ ആരംഭിച്ചിട്ട് രണ്ടാഴ്ചയായി. എങ്കിലും മഴയുടെ അളവിൽ കുറവ് തുടരുകയാണ്. ജൂൺ ഒന്നിനും 17നും ഇടയിൽ രാജ്യത്തെ മഴ ശരാശരിയേക്കാൾ 38 ശതമാനം താഴെയാണ് എന്ന് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നു. അതേസമയം, ജൂൺ അവസാനത്തോടെ മഴ ശക്തിപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
English Summary:
Kerala Weather Update Today, orange alert has been issued for Ernakulam and Thrissur districts today for the next three hours. There is a possibility of moderate rain with thunderstorms at isolated places and strong winds with a speed of 40-50 kmph.