AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ

Kerala Rain Alert Forecast: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർത്ഥമാക്കുന്നത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.

Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 18 Oct 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ തകർക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 22 വരെയാണ് അലർട്ട് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർത്ഥമാക്കുന്നത്. കൂടാതെ, ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ഒക്ടോബർ 18: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഒക്ടോബർ 19: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ

ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

ഒക്ടോബർ 22: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

തുലാവർഷം കനക്കുന്നു

തുലാവർഷ ദിവസങ്ങളിലെ യെല്ലോ അലർട്ട് ആ ജില്ലയിൽ മുഴുവൻ ശക്തമായ മഴ പെയ്യും എന്നുള്ളതല്ല ഉദ്ദേശിക്കുന്നത്. ആ ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളിൽ ഇടിയോടു കൂടെയുള്ള മഴ ഉണ്ടാകാം എന്നാണ് അർത്ഥം. സംസ്ഥാനത്ത് തുലാവർഷം ഒക്ടോബർ 15-നാണ് ഔദ്യോഗികമായി ആരംഭിച്ചു. കേരളത്തിലെ വാർഷിക മഴയുടെ ഏകദേശം 16 ശതമാനവും തുലാവർഷത്തിലൂടെയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒക്ടോബർ 18 മുതൽ 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്.  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.  ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19ന് തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

English Summary:

Light rainfall is very likely to occur at isolated places in Idukki district. A yellow alert has been declared in the districts in view of the possibility of heavy rain. The alert remains in effect until October 22.

Follow Us