Kerala Weather Updates: കാലവർഷം പടിവാതിൽക്കൽ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Weather Updates: കാലവർഷം പടിവാതിൽക്കൽ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

03 Jun 2026 | 07:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

ജൂൺ 3: ഓറഞ്ച് അലർട്ട് – ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 4: ഓറഞ്ച് അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 5: ഓറഞ്ച് അലർട്ട് – തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 6: ഓറഞ്ച് അലർട്ട് – കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കാലവർഷം എന്ന്?

തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാനും സാധ്യതയുണ്ട്.

ALSO READ: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത

തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അതിനാൽ, ഇന്ന് മുതൽ ജൂൺ 8 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ അല്ലെങ്കിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂൺ 6 വരെ തീയതികളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ 6 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടേണ്ടതാണ്.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ ജൂൺ 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ പ്രവചിച്ചു.

English Summary:

Kerala Rain Alert on June 3, Thunderstorm with Light to Moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts.

Follow Us
Related Stories
Deputy Opposition Leader: പ്രതിപക്ഷ ഉപനേതാവ് ആര്? നിലപാട് കടുപിച്ച് സിപിഐ, ഒന്നിച്ചുള്ള യോഗമെല്ലാം അതിന്ശേഷം!
Thamarassery Churam: താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം; നിയന്ത്രണം ബാധകമാകുന്നത് ഇവയ്ക്ക്‌
Kochi Traffic Update: ഇന്നും നാളെയും രാത്രി കൊച്ചി വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണമുണ്ട്… ക്രമീകരണങ്ങൾ ഇങ്ങനെ..
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം