Kerala Weather Update: ഇതെന്തൊരു ചൂട്… വാടി തളർന്ന് കേരളം; വേനൽ മഴ എപ്പോൾ? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സൂര്യതാപമേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Kerala Weather Update: ഇതെന്തൊരു ചൂട്... വാടി തളർന്ന് കേരളം; വേനൽ മഴ എപ്പോൾ? ഇന്നത്തെ കാലാവസ്ഥ

Kerala Temperature

Published: 

24 Mar 2026 | 02:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ശക്തമായി തുടരുന്നു. ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് മാർച്ച് 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൂര്യതാപമേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. വേനൽ ചൂട് കടക്കുമ്പോൾ മഴയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ. അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മധ്യ-തെക്കൻ കേരളത്തിൽ ഈ ആഴ്ച അവസാനത്തോടെ വേനൽമഴ പ്രതീക്ഷിക്കാം.

ALSO READ: സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആശ്വാസ മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

മഴ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

പൊതുജനങ്ങളുടെ ജാ​ഗ്രതയ്ക്ക്

പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി
Makkekadavu-Nerekadavu Bridge: 10 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം! വേമ്പനാട്ടു കായലിന് കുറുകെയുള്ള പാലം ഇന്ന് തുറന്നുനൽകും
Kerala Weather Update: സംസ്ഥാനത്ത് ഇന്നും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥാ പ്രവചനം ഇങ്ങനെ
Mathew Kuzhalnadan: ഭീഷണിയുണ്ട്, മാത്യു കുഴൽനാടന് സംരക്ഷണം നൽകണം – പോലീസിൽ പരാതി
Sabarimala: മുഖ്യമന്ത്രി വി.ഡി സതീശൻ സന്നിധാനത്ത്, തിരുപ്പതി മോഡൽ സൗകര്യങ്ങൾ കൊണ്ടുവരുമെന്ന് പഖ്യാപനം, തുലാമാസ പൂജക്കായി നടതുറന്നു
നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന് ജാമ്യമില്ല, അ‌പേക്ഷ തള്ളി കോടതി
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?