AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആശ്വാസ മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊടുംചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആശ്വാസ മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ
Weather Update Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 24 Mar 2026 | 06:41 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർ​ഗോഡ് എന്നിവിടങ്ങളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

കൂടാതെ, അപകടകരമാംവിധത്തിൽ അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. അതേസമയം, കൊടുംചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ അലർട്ട്

മാർച്ച് 24 – ​ഗ്രീൻ അലർട്ട് – ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, കണ്ണൂർ

മാർച്ച് 25 – ഗ്രീൻ അലർട്ട് – വയനാട്, കണ്ണൂർ

മാർച്ച് 26 – ഗ്രീൻ അലർട്ട് – വയനാട്, കണ്ണൂർ

മാർച്ച് 27 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

ALSO READ: മഴ കാര്യമായി തന്നെ പെയ്യും, പക്ഷെ കാത്തിരിക്കേണ്ടത് ഇത്രയും ദിവസമോ?

കൊടുംചൂടിൽ ശ്രദ്ധിക്കേണ്ടത്…

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.

Follow Us