AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Today: ചിങ്ങം നിറയെ വെയിൽ തന്നെ; പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി IMD

Kerala Weather Update September 1 Afternoon: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പുറത്തുവന്നിട്ടുണ്ട്. ഇതിൽ പറയുന്നത് അ‌ടുത്ത അ‌ഞ്ച് ദിവസവും കേരളം ഗ്രീൻ സോണിൽ തന്നെയാണ് എന്നാണ്. അ‌തായത് ശക്തമായ മഴയുണ്ടാകില്ല. യെല്ലോ, ഓറഞ്ച്, റെഡ് തുടങ്ങിയ ശ്രദ്ധിക്കേണ്ട നിലയിലേക്കുള്ള മുന്നറിയിപ്പുകൾ അ‌ടുത്ത അ‌ഞ്ച് ദിവസത്തേക്ക് ഇല്ല.

Kerala Weather Today: ചിങ്ങം നിറയെ വെയിൽ തന്നെ; പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി IMD
Kerala Weather Update September 1 AfternoonImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 01 Sep 2026 | 02:42 PM

തിരുവന്തപുരം: ചിങ്ങത്തിൽ മഴ പെയ്താൽ ചിങ്ങം നിറയെ വെള്ളം, ചിങ്ങത്തിൽ വെയിൽ അടിച്ചാൽ ചിങ്ങം നിറയെ വെയിൽ എന്നാണ് നമ്മുടെ പഴഞ്ചൊല്ല്. കേരളത്തിൽ ഇന്ന് ഏറെക്കുറെ എല്ലായിടത്തും നിറയെ വെയിൽ തന്നെ. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത ഉണ്ട്. പൊതുവിൽ എല്ലായിടത്തും തെളിഞ്ഞ കാലാവസ്ഥയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പുറത്തുവന്നിട്ടുണ്ട്. ഇതിൽ പറയുന്നത് അ‌ടുത്ത അ‌ഞ്ച് ദിവസവും കേരളം ഗ്രീൻ സോണിൽ തന്നെയാണ് എന്നാണ്. അ‌തായത് ശക്തമായ മഴയുണ്ടാകില്ല. യെല്ലോ, ഓറഞ്ച്, റെഡ് തുടങ്ങിയ ശ്രദ്ധിക്കേണ്ട നിലയിലേക്കുള്ള മുന്നറിയിപ്പുകൾ അ‌ടുത്ത അ‌ഞ്ച് ദിവസത്തേക്ക് ഇല്ല.

അ‌ഞ്ച് ദിവസം നേരിയ മഴ ചില പ്രദേശങ്ങളിൽ മാത്രം ഉണ്ടാകും എന്നാണ് പുതിയ മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്. കൂടാതെ പുതുക്കിയ കള്ളക്കടൽ ജാഗ്രതാ നിർദേശവും മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശവും വന്നിട്ടുണ്ട്. ഇത് പ്രകാരം, കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (01/09/2026) മത്സ്യബന്ധനത്തിന് തടസമില്ല.

Also Read: ആരും ഞെട്ടേണ്ടാ…എൽപിജി സിലിണ്ടറിന്റെ വില പിന്നെയും കൂടി

ഇന്ന് മുതൽ 03/09/2026 വരെ തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

നാളെ ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഏറ്റവും പുതിയ കള്ളക്കടൽ ജാഗ്രത നിർദേശ പ്രകാരം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കണ്ണൂർ- കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മാഹി വരെ & കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. അ‌തിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാന അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്.

English Summary

It is sunny almost everywhere in Kerala today. There is a possibility of light rain in some areas. Generally, the weather is clear everywhere. The updated rainfall forecast of the Central Meteorological Department for the next 5 days has been released. It says that Kerala will remain in the green zone for the next five days. That is, there will be no heavy rain. There are no warnings of caution such as yellow, orange, or red for the next five days.

Follow Us