Kerala Weather Alert: മഴ ഈ മാസം അവസാനം വരെ…. ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Summer Rains to Continue Until Month-End: കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് സംസ്ഥാനത്ത് ചൂടിന് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ജില്ലകൾക്ക് പുറമെ വടക്കൻ കേരളത്തിലും മഴ ലഭിച്ചു തുടങ്ങിയതോടെ അന്തരീക്ഷ താപനില താഴ്ന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇടിയോടു കൂടിയ മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Kerala Weather Alert: മഴ ഈ മാസം അവസാനം വരെ.... ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Rain Alert (4)

Published: 

08 May 2026 | 02:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും തെക്കൻ കേരളം മുതൽ ലക്ഷദ്വീപ് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സംസ്ഥാനത്ത് മഴ സജീവമാക്കാൻ കാരണമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു:

മഴ വരും ദിവസങ്ങളിലും തുടരും

ഈ മാസം 15-ന് ശേഷം സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൊട്ടുപിന്നാലെ തന്നെ ഇടവപ്പാതി അഥവാ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് നിലവിൽ ന്യൂനമർദ്ദമാകാൻ സാധ്യത കുറവാണെങ്കിലും കേരളത്തിൽ മഴ തുടരാൻ ഇത് സഹായിക്കും.

Also Read – മഴ തകർക്കും കേട്ടോ, ശ്രദ്ധിക്കേണ്ടത് 4 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

ചൂടിന് ആശ്വാസം

കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് സംസ്ഥാനത്ത് ചൂടിന് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ജില്ലകൾക്ക് പുറമെ വടക്കൻ കേരളത്തിലും മഴ ലഭിച്ചു തുടങ്ങിയതോടെ അന്തരീക്ഷ താപനില താഴ്ന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇടിയോടു കൂടിയ മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇടിമിന്നൽ ജാഗ്രത നിർദേശം

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

English Summary

Kerala Weather Update Today, The Central Meteorological Department has predicted heavy rains in the coming days. Yellow alert has been issued in various districts. IMD has also informed that winds may blow at a speed of 40-50 km per hour.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്