AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: സംസ്ഥാനത്ത് വൈകിട്ട് മഴ തകർക്കും; ഈ ജില്ലകളിൽ മാത്രം മുന്നറിയിപ്പ്

Kerala Weather Update Today: മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വൈകുന്നേരത്തോടെ തെക്കൻ-മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമായേക്കും. മഴയോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ടെറസ്സിലോ മരച്ചുവട്ടിലോ നിൽക്കുന്നതും ഒഴിവാക്കുക.

Kerala Weather Update: സംസ്ഥാനത്ത് വൈകിട്ട് മഴ തകർക്കും; ഈ ജില്ലകളിൽ മാത്രം മുന്നറിയിപ്പ്
Kerala Rain Alert Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 02:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ (kerala rain alert) അതിശക്തമായി തുടരുന്നു. മിക്ക വടക്കൻ ജില്ലകളിലും മഴ വ്യാപകമായി ലഭിക്കുന്നതായാണ് റിപ്പോർട്ട്. വൈകുന്നേരം നാല് മണിക്ക് മുമ്പായി കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത മാസം ഒന്നാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം, ഒറ്റപ്പെട്ട മേഖലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നിലവിൽ മുന്നറിയിപ്പുള്ള മേഖലകളിലെ ജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

ALSO READ: ചതയ ദിനത്തിൽ മഴ എങ്ങനെ? ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ

മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വൈകുന്നേരത്തോടെ തെക്കൻ-മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമായേക്കും. മഴയോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ടെറസ്സിലോ മരച്ചുവട്ടിലോ നിൽക്കുന്നതും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

അതിശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാൽ തന്നെ, കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കള്ളക്കടൽ ജാഗ്രത നിർദേശം

ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണം.

ചെറിയ യന്ത്രവൽകൃത/പരമ്പരാഗത ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കെട്ടിയിടുക. കടലിൽ ഇറങ്ങുന്നതിനും കടൽത്തീരങ്ങളിൽ സമയം ചെലവഴിക്കുന്നതിനും പൂർണ്ണ നിരോധനമുണ്ട്. തീരപ്രദേശങ്ങളിലേക്കുള്ള യാത്രകളും ഫോട്ടോ/ സെൽഫി എടുക്കലും പൂർണ്ണമായും ഒഴിവാക്കുക. കടലിൽ പോകുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കുകയും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.

English Summary:

Kerala Weather Update today august 28 evening. IMD predict likely slight rainfall in several districts across Kerala. Check the latest rain update and kallakadal phenomenon.

 

Follow Us