Kerala Weather Update: മഴ തോർന്നിട്ടില്ല! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏതെല്ലാം ജില്ലകളിൽ?
Kerala Weather Update Today: എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരുകയാണ്. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ ഇപ്പോഴുള്ള മുന്നറിയിപ്പിൽ മാറ്റം ഉണ്ടായേക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും നിലവിൽ പ്രത്യേകത മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരുകയാണ്. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ ഇപ്പോഴുള്ള മുന്നറിയിപ്പിൽ മാറ്റം ഉണ്ടായേക്കാം.
തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുക. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ വൈദ്യുത ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. അപകടങ്ങൾ കണ്ടാൽ ഉടൻ കെഎസ്ഇബി ഓഫീസിൽ വിവരമറിയിക്കുക.
ALSO READ: ഇന്ന് എവിടെയൊക്കെ മഴ കിട്ടും? വരും മണിക്കൂറുകളിൽ മഴയ്ക്കും കാറ്റിനും സാധ്യത!
തിരുവോണം ദിനത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് കേരളത്തിൽ ലഭിച്ചത്. ഈ സ്ഥിതിയിൽ കാര്യമായ മാറ്റം പ്രവചിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ്. ഒരു ജില്ലയിൽ പോലും യെല്ലോ അലേർട്ട് മുതൽക്കുള്ള ഒരു ജാഗ്രതാ നിർദ്ദേശവും ഇല്ല എന്നത് ആശ്വാസമാണ്. മിക്ക ജില്ലകളിലും പകൽ സമയം കടുത്ത വെയിലാണ് അനുഭവപ്പെടുന്നത്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. അതുകൂടാതെ കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 05.30 മുതൽ നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
English Summary:
Kerala Weather Update Today August 30 Monday. Chance Of Light Rainfall and IMD issues Green alerts In Several Districts For Next Three Hours. Today All Districts Have Green Alert And Light Rain Warning.