Kerala Weather Update: ഇന്ന് എല്ലാ ജില്ലകളിലും മഴ? സംസ്ഥാനത്ത് അലർട്ടുകൾ ഇവിടെയെല്ലാം

Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. 

Kerala Weather Update: ഇന്ന് എല്ലാ ജില്ലകളിലും മഴ? സംസ്ഥാനത്ത് അലർട്ടുകൾ ഇവിടെയെല്ലാം

പ്രതീകാത്മക ചിത്രം

Published: 

31 Aug 2026 | 06:01 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവോണ ദിവത്തിലടക്കം കനത്ത മഴയാണ് കേരളത്തിൽ ലഭിച്ചത്. ഈ സ്ഥിതിയിൽ കാര്യമായ മാറ്റം പ്രവചിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ്. ഒരു ജില്ലയിൽ പോലും യെല്ലോ അലേർട്ട് മുതൽക്കുള്ള ഒരു ജാഗ്രതാ നിർദ്ദേശവും ഇല്ല എന്നത് ആശ്വാസമാണ്. മിക്ക ജില്ലകളിലും പകൽ സമയം കടുത്ത വെയിലും ചൂടുമാണ് നിലവിൽ അനുഭവപ്പെടുന്നത്.

ALSO READ: മഴ പോയിട്ടില്ല, ശക്തമായ കാറ്റിനും സാധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം ഇങ്ങനെ

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)) ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ശക്തമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ തന്നെ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

English Summary:

Kerala Weather Update Today August 31 Monday. Chance Of Light Rain In All Districts And IMD Issues Green Alert Across Kerala. Here Is The Latest Rain Alert And Other Warnings You Must Know.

Loading...
Unable to load recommendations.
Follow Us
വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ വരുന്ന സ്മാർട്ട്ഫോണുകൾ
ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?
സ്വര്‍ണം ഗ്രാമിന്   വെറും 6,000 രൂപ; കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ