AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: മഴ പോയിട്ടില്ല, ശക്തമായ കാറ്റിനും സാധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം ഇങ്ങനെ

Kerala Weather Update August 30 Evening : സംസ്ഥാനത്ത് നിന്ന് മഴ പൂർണമായും പോയിട്ടില്ല. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Kerala Weather Update: മഴ പോയിട്ടില്ല, ശക്തമായ കാറ്റിനും സാധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം ഇങ്ങനെ
പ്രതീകാത്മക ചിത്രം
Amal KV
Amal KV | Published: 30 Aug 2026 | 02:58 PM

തിരുവന്തപുരം : സംസ്ഥാനത്ത് നിന്ന് മഴ പൂർണമായും പോയിട്ടില്ല. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് കേന്ദ്ര കാതാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ തോതിലുള്ള മഴയാണ് ​ഗ്രീൻ അലർട്ടുകൊണ്ട് ഉദ്ദേശിക്കന്നത്.

കാറ്റിനെ കരുതണം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കാറ്റും മഴയും ഉള്ള സാഹചര്യങ്ങളിൽ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലുള്ള മരങ്ങളിൽ അപകടകരമായ ചില്ലകൾ നിൽക്കുന്നുണ്ടെങ്കിൽ അവ കൃത്യമായി വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനും മറക്കരുത്.

Also Read : സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ

ശ്രദ്ധിക്കേണ്ടത്

കാറ്റ് അനുഭവപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഓല കൊണ്ട് മേഞ്ഞതോ, ഷീറ്റ് ഇട്ടതോ, അടച്ചുറപ്പ് ഇല്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറി താമസിക്കാൻ തയ്യാറാകേണ്ടതാണ്.

വൈദ്യുതി കമ്പികൾ

കാറ്റ് ശക്തമാകുമ്പോൾ വൈദ്യുതി കമ്പികൾ പൊട്ടി വീഴാനും പോസ്റ്റുകൾ ഓടിയാനും ഉള്ള സാധ്യത വർദ്ധിക്കുന്നു. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാൻ മറക്കുരുത്. പൊതുജനങ്ങൾ നേരിട്ടിറങ്ങി റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക. പത്രം – പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

English Summary

The rains have not completely receded from the state. The India Meteorological Department has forecast moderate rainfall and strong winds reaching speeds of up to 40 km/h in isolated areas of Thiruvananthapuram and Kollam districts, as well as light rain in isolated areas of Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam districts, over the next three hours.

Follow Us