Kerala Weather Update: മഴയൊഴിഞ്ഞു… ഇനി പൊള്ളുന്ന വേനൽ, ഈ ജില്ലകളിൽ ചൂട് കടുക്കും; ഇന്നത്തെ കാലാവസ്ഥാ പ്രവചനം

Today Kerala Weather Update: അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്. ഭൂരിഭാഗം ജില്ലകളിലും വരണ്ട കാലാവസ്ഥയും ഉയർന്ന ചൂടും അനുഭവപ്പെടാനാണ് സാധ്യത.

Kerala Weather Update: മഴയൊഴിഞ്ഞു... ഇനി പൊള്ളുന്ന വേനൽ, ഈ ജില്ലകളിൽ ചൂട് കടുക്കും; ഇന്നത്തെ കാലാവസ്ഥാ പ്രവചനം

Kerala Weather Update

Published: 

06 Feb 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും പിൻവാങ്ങിയ സ്ഥിതിയാണ് നിലവിൽ. കേരള കർണാടക തീരത്തിന് മുകളിലെ ന്യൂന മർദ്ദ പാത്തി ദുർബലമായതായാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ടെങ്കിലും മഴ മുന്നറിയിപ്പൊന്നും ഒരു ജില്ലയിലും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. മഴയുടെ സാന്നിധ്യം കുറവായതിനാൽ പകൽ സമയങ്ങളിൽ ചൂട് ഉയരാനും സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ലെന്നാണ് അറിയിപ്പ്. എന്നാൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

ALSO READ: പെയ്യും, ഇന്ന് 7 ജില്ലകളിൽ ഇടിവെട്ടി മഴ പെയ്യും, പക്ഷെ നാളെയോ?

അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്. ഭൂരിഭാഗം ജില്ലകളിലും വരണ്ട കാലാവസ്ഥയും ഉയർന്ന ചൂടും അനുഭവപ്പെടാനാണ് സാധ്യത. പകൽ സമയങ്ങളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

ചൂട് കൂടുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത്

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒപ്പം ഒആർഎസ്, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്.

ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

ചെറിയ കുട്ടികൾ, പ്രായമായവർ, ​ഗർഭിണികൾ എന്നിവരെ വെയിലത്ത് കൊണ്ടുപോകുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.

Follow Us
Related Stories
വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?