AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: പെയ്യും, ഇന്ന് 7 ജില്ലകളിൽ ഇടിവെട്ടി മഴ പെയ്യും, പക്ഷെ നാളെയോ?

Kerala weather update today February 5: ഫെബ്രുവരി രണ്ടാം തീയതി പെയ്ത അത്രയും വ്യാപകമായ മഴ ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. നാളെ മുതൽ കേരളത്തിൽ മഴ മാറി നിൽക്കുകയും കുറച്ചു ദിവസത്തേക്ക് വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.

Kerala Weather Update: പെയ്യും, ഇന്ന് 7 ജില്ലകളിൽ ഇടിവെട്ടി മഴ പെയ്യും, പക്ഷെ നാളെയോ?
Kerala Rain AlertImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 05 Feb 2026 | 04:28 PM

തിരുവനന്തപുരം: കേരളത്തിന്റെ കാലാവസ്ഥയിൽ രണ്ടുതരത്തിലുള്ള മാറ്റങ്ങൾ പ്രകടമാകുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതേസമയം തന്നെ കിഴക്കൻ മലയോരങ്ങളിൽ തണുപ്പ് ശക്തമായി തുടരുകയാണെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ഇവ കൂടാതെ ലക്ഷദ്വീപിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം രാത്രി വരെയുള്ള സമയങ്ങളിൽ മഴയോ ഇടിമിന്നലോട് കൂടിയ മഴയോ ലഭിക്കാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പിലുള്ളത്.

ALSO READ:ചുരിദാർ ധരിച്ചതിന്റെ പേരിൽ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല; മാനേജര്‍ പറഞ്ഞിട്ടെന്ന് സെക്യൂരിറ്റി

ജില്ലകളുടെ കിഴക്കൻ ഇടനാട് മേഖലകളിലാകും മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം ചൂണ്ടിക്കാട്ടി. എന്നാൽ ഫെബ്രുവരി രണ്ടാം തീയതി പെയ്ത അത്രയും വ്യാപകമായ മഴ ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. നാളെ മുതൽ കേരളത്തിൽ മഴ മാറി നിൽക്കുകയും കുറച്ചു ദിവസത്തേക്ക് വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.

 

തണുപ്പ് തിരിച്ചു വന്നു

 

മഴ സാധ്യതകൾക്കിടയിലും സംസ്ഥാനത്ത് അതിരാവിലെ അനുഭവപ്പെടുന്ന തണുപ്പ് ശക്തമായി തുടരുകയാണ്. മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപനില 20°C താഴെ രേഖപ്പെടുത്തി. ഇടുക്കിയിലെയും വയനാട്ടിലെയും മലയോര മേഖലകളിൽ അതിശൈത്യത്തിന് സമാനമായ സാഹചര്യമാണുള്ളത്.

കുറഞ്ഞ താപനില കുണ്ടള ഡാമിലാണ് (6.7°C) രേഖപ്പെടുത്തിയത്. പിലിക്കോട്, പടന്നക്കാട് തുടങ്ങിയ വടക്കൻ ജില്ലകളിലെ പ്രദേശങ്ങളിലും താപനില 20°C-ൽ താഴെയാണ്. വരും ദിവസങ്ങളിൽ മഴ പൂർണ്ണമായും മാറുന്നതോടെ തണുപ്പ് വീണ്ടും ക്രമപ്പെട്ടേക്കാം.

Follow Us