Kerala Weather Update: അതിശക്തമായ മഴ രണ്ടിടത്ത്; തെക്കൻ ജില്ലക്കാർക്ക് ആശ്വസിക്കാമോ? ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള - ലക്ഷദീപ് തീരങ്ങളിൽ ജൂലൈ 2 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. തെക്കൻ ജില്ലകളിൽ നേരിയ മഴ സാധ്യത മാത്രമാണ് പ്രവചിച്ചിട്ടുള്ളത്. അതേസമയം, ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
ജൂൺ 30: കണ്ണൂർ, കാസർഗോഡ്
യെല്ലോ അലർട്ട്
ജൂൺ 30: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂലൈ 1: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 2: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 3: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ഗ്രീൻ അലർട്ട്
ജൂൺ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ജൂലൈ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജൂലൈ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്
ജൂലൈ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ALSO READ: മഴ ശക്തമാകുമോ? ഇരട്ട ചക്രവാതചുഴി; അലർട്ടുകളിൽ മാറ്റം, കാലാവസ്ഥ
സജീവമായി കാലവർഷം
കേരളത്തിൽ ജൂൺ നാലിന് മൺസൂൺ ആരംഭിച്ചെങ്കിലും സാധാരണഗതിയിലുള്ള മഴ ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജില്ലകളിൽ നല്ല രീതിയിൽ മഴ ലഭിച്ചത്. തണുപ്പും കൂടി. അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൂടുകയും ആഫ്രിക്കന്‍ തീരം മുതൽ കേരള തീരം വരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് പലയിടത്തും മഴ ലഭിച്ചത്. ഈ കാറ്റിന്റെ വേഗത കുറഞ്ഞാൽ മഴയും കുറയും.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജൂലൈ 2 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
- കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദീപ് തീരങ്ങളിൽ ജൂലൈ 2 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ജൂലൈ 3 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
English Summary:
Kerala Weather Update Today. Moderate rainfall with surface wind speed reaching 50 kmph is likely to occur at isolated places in the Thiruvananthapuram, Kollam, Alappuzha, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod districts.