Kerala Weather Update: അറബിക്കടലിൽ ന്യൂന‌മർദ്ദം! സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: അറബിക്കടലിൽ ന്യൂന‌മർദ്ദം! സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രതീകാത്മക ചിത്രം

Published: 

24 Oct 2026 | 05:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തകർക്കും. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, അറബികടലിൽ രൂപപ്പെട്ട ന്യനമർദ്ദമാണ് കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള കാരണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല

അറബിക്കടലിൽ ന്യൂനമർദ്ദം

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതിനിടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടു. അത് ഇന്നത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും അതിനോട് ചേർന്ന തെക്കൻ ഒഡിഷ തീരത്തേക്കും നീങ്ങാൻ സാധ്യത. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഒക്ടോബർ 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ/ ശക്തമായ മഴയ്‌ക്ക് സാധ്യത.

മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

24 (ഇന്ന്- ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം*

25 (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട്

24 (ഇന്ന്-ശനി): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25 (ഞായർ): കണ്ണൂർ, കാസറഗോഡ്

26 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതുകൂടാതെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary:

IMD has issued an Orange Alert across 10 districts in Kerala due to low-pressure area intensifies over the Arabian Sea. Expected to trigger widespread heavy to very heavy rainfall accompanied by Strong winds and thunderstorm across the state.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി