AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: സൂര്യൻ കട്ടക്കലിപ്പിൽ! വെന്തുരുകാൻ തയ്യാറായിക്കോ; കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Weather Update Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ മഴ മുന്നറിയിപ്പില്ലാത്തതിനാൽ, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: സൂര്യൻ കട്ടക്കലിപ്പിൽ! വെന്തുരുകാൻ തയ്യാറായിക്കോ; കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 25 Mar 2026 | 01:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇന്നും കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില ഉയർന്നതിനെ തുടർന്ന് മാർച്ച് 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽപ്പറഞ്ഞ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ മഴ മുന്നറിയിപ്പില്ലാത്തതിനാൽ, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ചുട്ടുപൊള്ളി എത്ര നാൾ? മഴ ഈ ജില്ലകളിൽ മാത്രം, ഇന്നത്തെ കാലാവസ്ഥ

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ടത്

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

വേനൽ സമയത്ത് അസുഖങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം, ഒആർഎസ് (ORS), ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക.

മദ്യം, കാപ്പി, ചായ, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. കാരണം ഇവയെല്ലാം നിർജ്ജലീകരണത്തിന് കാരണമാകുന്നു.

11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്താണ് സൂര്യരശ്മികൾക്ക് തീവ്രത കൂടുതലാണ്.

ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലോ മറ്റ് വാഹനങ്ങളിലോ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.

Follow Us