AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: 9 ജില്ലകളിൽ പെരുമഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കൊപ്പം വിവിധ ജില്ലകളിൽ ഇടിമിന്നലും ഉണ്ടായേക്കാം.  

Kerala Weather Update: 9 ജില്ലകളിൽ പെരുമഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 19 May 2026 | 06:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും രാവിലെ ശക്തമായ മഴ ലഭിച്ചേക്കും.

മഴ മുന്നറിയിപ്പ്

  • മെയ് 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ( 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർത്ഥമാക്കുന്നത്)
  • മെയ് 20 – 22 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

കാലവർഷം എന്ന് മുതൽ?

കേരളത്തിൽ ഇത്തവണ കാലവർഷം മെയ്‌ 26 ഓടെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇത് ചിലപ്പോൾ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വന്നേക്കാം. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഈ ചക്രവാതചുഴിയിൽ നിന്ന്, തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ വരെ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, റാ യലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കാലവർഷം ഉടനെത്തും, തെക്ക്-വടക്ക് ജില്ലക്കാർ ശ്രദ്ധിച്ചോണേ, കാലാവസ്ഥ ഇങ്ങനെ…

ഇടിമിന്നൽ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്കൊപ്പം വിവിധ ജില്ലകളിൽ ഇടിമിന്നലും ഉണ്ടായേക്കാം.  ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 40-50 km വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അതുകൊണ്ട് കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 08.30 മുതൽ നാളെ ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകി.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മെയ് 19, 20: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മെയ് 19: തെക്കൻ സോമാലിയൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

English Summary:

Kerala Weather Update Today, May 19. The Meteorological Department has issued a yellow alert for Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod districts today due to the possibility of heavy rain. It has also predicted that this time the monsoon is likely to arrive by May 26.

Follow Us