AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: കുടയെടുത്തോണേ… വീണ്ടും യെല്ലോ അലർട്ട്, ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് തുടരുകയാണ്. കാലവർഷം ദുർബലമായതോടെ വരുംദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് സൂചന. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: കുടയെടുത്തോണേ… വീണ്ടും യെല്ലോ അലർട്ട്, ശ്രദ്ധിക്കേണ്ടത് 2 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 23 Jul 2026 | 06:34 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് തുടരുകയാണ്. കാലവർഷം ദുർബലമായതോടെ വരുംദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം, ഇന്ന് രാവിലെ ഏഴ് മണിക്ക് മുമ്പ്, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

126 വർഷത്തെ മഴക്കുറവിലേക്ക്

എൽനിനോ കാലവർഷത്തെ ബാധിച്ചതോടെ കേരളം 126 വർഷത്തെ അഞ്ചാമത്തെ മഴ കുറവിലേക്കെന്ന് പ്രാഥമിക സൂചനകൾ. 2026 ലെ മണ്‍സൂണ്‍ വരണ്ട വര്‍ഷക്കാലമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ 60 ശതമാനം ജില്ലകളിലും മഴക്കുറവുണ്ട്. 126 വര്‍ഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂണ്‍ – ജൂലൈ മാസങ്ങളാണ് കഴിഞ്ഞു പോയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം, രാജ്യത്ത് മഴക്കുറവ് 24 % ആണ്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം… ഈ ജില്ലകളിൽ പച്ചമാറി, യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ

ഇടിമിന്നൽ ജാഗ്രതാ നിർദേശം

  1. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
  2. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  3. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
  4. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  5. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  7. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  8. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  9. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  10. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കർണാടക തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ജൂലൈ 26 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

English Summary:

Kerala Weather Update Today, July 23, IMD Issues Yellow Alert in 2 Districts amid Heavy Rainfall and Thunderstorms. Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places.

Follow Us