AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യുമോ? മുന്നിറിയിപ്പുള്ളത് ഈ ദിവസങ്ങളിൽ; കാലാവസ്ഥ

Kerala Weather Latest Forecast: കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവു പുതിയ പ്രവചനം അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് മുഴുവൻ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ഇനി 21നാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ അലർട്ട് നിലനിൽക്കുന്നത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഈ പ്രവചനത്തിൽ മാറ്റം വന്നേക്കാം.

Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യുമോ? മുന്നിറിയിപ്പുള്ളത് ഈ ദിവസങ്ങളിൽ; കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Jun 2026 | 02:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ മഴ (kerala rain alert) കുറഞ്ഞുനിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവു പുതിയ പ്രവചനം അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് മുഴുവൻ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ഇനി 21നാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ അലർട്ട് നിലനിൽക്കുന്നത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഈ പ്രവചനത്തിൽ മാറ്റം വന്നേക്കാം.

അതേസമയം, വരും മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ALSO READ: മഴ മാറി മാനം തെളിയുമോ? ശ്രദ്ധിക്കേണ്ടത് ഇവരെല്ലാം…. ഇന്നത്തെ കാലാവസ്ഥ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനം പൂർണമായും വിലക്കിയിരിക്കുന്നു.

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഒഡീഷ തീരം, ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ആന്ധ്രപ്രദേശ് തീരം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മേഖലയിലും മത്സ്യബന്ധനത്തിന് പോകുന്നവർ ജാ​ഗ്രത പാലിക്കണം.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ജൂൺ 20-ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

  • 21ന് (ഞായർ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 22ന് (തിങ്കൾ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

English Summary:

Kerala Weather Update Today On June 19th Evening. IMD predict isolated rainfall in several regions with thunder and lightning. check the next five days rain forecast update here.

Follow Us