Kerala Weather Update: മഴക്കാലത്ത് വില്ലനായി വീണ്ടും ‘എൽനിനോ’; കേരളത്തിൽ വരാനിരിക്കുന്നത് കടുത്ത വരൾച്ചയോ? കാലാവസ്ഥ

Kerala Weather Update Today: ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: മഴക്കാലത്ത് വില്ലനായി വീണ്ടും എൽനിനോ; കേരളത്തിൽ വരാനിരിക്കുന്നത് കടുത്ത വരൾച്ചയോ? കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

01 Jul 2026 | 02:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വടക്കൻ കേരളം ഉൾപ്പെടുന്ന മേഖലകളിലും തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, കാസറഗോഡ് ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരളത്തിലെ കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കലിതുള്ളി കാലവർഷം! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ജാ്​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഓറഞ്ച് അലർട്ട്

കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

01 (ഇന്ന്- ബുധൻ): ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

02 (വ്യാഴം): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

03 (വെള്ളി): ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

04 (ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

05 (ഞായർ): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എൽനിനോ ശക്തമാകും?

സംസ്ഥാനത്ത്‌ ജൂലൈ മാസത്തിലും സാധാരണയെക്കാൾ മഴ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. എൽനിനോ സാഹചര്യം തുടരുന്നതായാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് നി​ഗമനം. 12 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയാണ് ജൂണിൽ റിപ്പോർട്ട് ചെയ്തത്. കാലവർഷത്തിന്റെ വരവ് പ്രതീക്ഷിച്ചതിലും മന്ദഗതിയിലാകുമെന്ന് സൂചന നൽകുകയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ജൂൺ മാസത്തിൽ രാജ്യത്ത് കടുത്ത മഴക്കുറവാണ് രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന ജൂലൈ മാസത്തിലും മഴ സാധാരണ നിലയേക്കാൾ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന ‘എൽ നിനോ’ (El Niño) പ്രതിഭാസമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ജൂൺ മാസം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വറുതിയുടെ കാലമായിരുന്നു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 40 ശതമാനം കുറവ് മഴ മാത്രമാണ് കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയത്. അതിനാൽ 2014-ന് ശേഷമുള്ള ഏറ്റവും വരണ്ട ജൂൺ മാസമായാണ് അതിനെ രേഖപ്പെടുത്തിയത് .

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

English Summary:

Kerala Weather Update Today On July 1st, Check the latest rain alert issued by IMD and El-Nino Impact on Monsoon. India is likely to receive below-normal rainfall in July, the monsoon’s wettest month, after its driest June in 12 years.

Follow Us
Related Stories
Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു കേസ് കൂടി? മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എസ്.ഐ.ടി നിയമോപദേശം തേടും
Pinarayi Vijayan: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: ബക്കാഡിയുമായുള്ള ഡീൽ ആണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
Kerala Weather Update: കലിതുള്ളി കാലവർഷം! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
Kerala Rain Holiday: ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ കനക്കുന്നു; നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അ‌ണലിക്കുഞ്ഞിനെ കൊത്തിച്ച് ലഹരി: ഡോക്ടർ ഷിംന തിരുത്തി; തെറ്റ് സമ്മതിച്ച് ചെന്നിത്തല
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു