Kerala Weather Update: നാട്ടിൽ മഴയുണ്ടോ? ഇന്നും ചുട്ടുപൊള്ളും; സംസ്ഥാനത്തെ കാലാവസ്ഥ അറിയാം

Kerala Weather Update Today: അപ്രതീക്ഷിത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ചൂടിന് മഴ ലഭിക്കുന്നതോടെ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

Kerala Weather Update: നാട്ടിൽ മഴയുണ്ടോ? ഇന്നും ചുട്ടുപൊള്ളും; സംസ്ഥാനത്തെ കാലാവസ്ഥ അറിയാം

Kerala Rain Alert

Published: 

20 Mar 2026 | 06:16 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും ആശ്വാസമായി മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അപ്രതീക്ഷിത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ചൂടിന് മഴ ലഭിക്കുന്നതോടെ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. മിക്ക സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: മഴ ഇന്നുമില്ല… വരും ദിവസങ്ങളിൽ കേരളം കനലാകും; കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല?

അതേസമയം സംസ്ഥാനത്തെ മിക്ക ജില്ലകളിലും പകലും രാത്രിയും സഹിക്കാനാകാത്ത വിധം ചൂട് കൂടുകയാണ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തുന്ന വേനൽ ചൂടിന് ഇടയ്ക്കുള്ള മഴ ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മധ്യ വടക്കൻ കേരളത്തിലാണ് ചൂട് മുൻ വർഷത്തേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. പകൽ മാത്രമല്ല, രാത്രിയിലും ഉഷ്ണതരം​ഗത്തിന് സമാനമായ സാ​ഹചര്യമാണ് നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തോടെ ചൂട് വീണ്ടും കൂടിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?