AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: മഴ ഇന്നുമില്ല… വരും ദിവസങ്ങളിൽ കേരളം കനലാകും; കാലാവസ്ഥ പ്രവചനം

Today Kerala Weather Update: ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: മഴ ഇന്നുമില്ല… വരും ദിവസങ്ങളിൽ കേരളം കനലാകും; കാലാവസ്ഥ പ്രവചനം
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Mar 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും വേനൽ കടുക്കുകയാണ്. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: കൊടുംചൂടിനിടെ ആശ്വാസമഴ പെയ്യുമോ? ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ

സംസ്ഥാനത്ത് ചൂട് കനക്കുന്നു

സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിവരികയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാ​ഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ഈ സമയത്ത് പരമാവധി ശുദ്ധജലം മാത്രം കുടിക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാൻ ശ്രമിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയ ശീലമാക്കുക. അതുപോലെ തന്നെ കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Follow Us