Kerala Weather Update: ചൂടിന് ശമനമില്ല, ഇന്നെങ്കിലും മഴ പെയ്യുമോ?; ഈ ജില്ലകളിൽ ​ഗ്രീൻ അലർട്ട്

Kerala Weather Update Today: ഇന്ന് മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 27, 28 തീയതികളിൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് ലഭിക്കാനും സാധ്യതയുണ്ട്.  വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: ചൂടിന് ശമനമില്ല, ഇന്നെങ്കിലും മഴ പെയ്യുമോ?; ഈ ജില്ലകളിൽ ​ഗ്രീൻ അലർട്ട്

Kerala Weather

Updated On: 

26 Mar 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരാനാണ് സാധ്യത. നിലവിൽ മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്. താപനില ഉയർന്ന സാഹചര്യത്തിൽ ചില ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 26 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തുന്നത്. കൂടാതെ തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ALSO READ: സൂര്യൻ കട്ടക്കലിപ്പിൽ! വെന്തുരുകാൻ തയ്യാറായിക്കോ; കാലാവസ്ഥ പ്രവചനം ഇങ്ങനെ

അതേസമയം, ഇന്ന് മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 27, 28 തീയതികളിൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് ലഭിക്കാനും സാധ്യതയുണ്ട്. ഇത് നിലവിലെ കടുത്ത ചൂടിന് നേരിയ ശമനം നൽകിയേക്കുമെന്നാണ് പ്രതീക്ഷ.

വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നേരിയ മഴയ്ക്കോ മേഘാവൃതമായ അന്തരീക്ഷത്തിനോ സാധ്യതയുണ്ടെന്നാണ് ​ഗ്രീൻ അലർട്ടുകൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ സാധ്യത പ്രവചിക്കാത്ത മറ്റ് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ചൂട് കൂടുന്നതിനാൽ വനമേഖലകളിലും മറ്റും തീപിടുത്തത്തിന് സാധ്യതയുണ്ട്. അതിനാൽ വിനോദസഞ്ചാരികളും വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാരം 7 കിലോ മാത്രം, പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ രണ്ടുവസ്സുകാരൻ മരിച്ചു
ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?