Kerala Weather Update: കലിതുള്ളി തുലാവർഷം! സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴ; മുന്നറിയിപ്പ് ഇങ്ങനെ
Kerala Weather Update Today: മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത ശക്തമാക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറിൽ തിരുവനന്തപരും അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്.

Representational Image
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം (Kerala Thulavarsham Update) കലിതുള്ളി പെയ്യുന്നു. വരുന്ന മണിക്കൂറുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത ശക്തമാക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറിൽ തിരുവനന്തപരും അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്.
വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്നവരെ സുരക്ഷിതമായ മറ്റ് വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള വഴികൾ പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ; അടിമാലി-മൂന്നാർ റൂട്ട് അടച്ചു
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാലും ജലനിരപ്പ് ഉയരുന്നതിനാലും ഇന്നലെ രാത്രി 11.00 മണിക്ക് ഡാമിന്റെ 2, 3, 4, 5 എന്നീ ഷട്ടറുകൾ ഓരോന്നും 30 സെന്റിമീറ്റർ വീതം ഉയർത്തി. നേരത്തെ ഉയർത്തിയ 80 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ തുറന്നുവിട്ടിരിക്കുകയാണ്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
21 (ഇന്ന്-ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
22 (വ്യാഴം): ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
23 (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
24 (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങൾക്ക് സാധ്യത
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതേ മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തായ്ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
ഈ ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായി കേരളത്തിൽ ഒക്ടോബർ24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
English Summary:
Kerala Weather Update Today On October 21 Wednesday, IMD Predict Heavy Rainfall With Thunder and Lightning. IMD Also issues yellow alert In Several Districts.