Kerala Weather Update: അഷ്ടമി രോഹിണിക്ക് മഴയോ!; എൽ നിനോ വരുന്നതായി കാലാവസ്ഥ പ്രവചനം
Kerala Weather Update Today: ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പകൽ സമയം മിക്ക ജില്ലകളിലും ചൂട് കൂടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലകളിൽ ഗ്രീൻ അലർട്ട് തുടരുകയാണ്. മഴ കുറഞ്ഞതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഈ മാസം ആറാം തീയതി വരെ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പകൽ സമയം മിക്ക ജില്ലകളിലും ചൂട് കൂടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ALSO READ: മഴ കുറഞ്ഞു ഇനി കത്തുന്ന ചൂടോ? സംസ്ഥാനത്തെ കാലാവസ്ഥ പ്രവചനം
എൽ നിനോ അതിശക്തമാകും
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനിലയായ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോയായി ഇത് മാറിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്. ചില മേഖലകളിൽ അടിത്തട്ടിലെ താപനില സാധാരണയേക്കാൾ 8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിലടക്കം വരും മാസങ്ങളിൽ താപനില ഉയരുകയും മഴ കുറയുകയും ചെയ്യുമെന്നാണഅ പ്രവചനം.
സംസ്ഥാനത്ത് മഴ കുറവ്
ഓഗസ്റ്റ് ആദ്യ വാരവും അവസാന വാരവും കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചത്. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴയാണ്.
എന്നാൽ നിലവിൽ ലഭിച്ചത് 1365.4 മില്ലിമീറ്റർ മഴ മാത്രമാണ്. വയനാട് ഇടുക്കി പോലുള്ള മലയോര ജില്ലകളിലടക്കം മഴക്കുറവ് തുടരുകയാണ്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയിൽ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ 45 ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശ്ശൂരിൽ 27 ശതമാനവും പാലക്കാട് 26 ശതമാനവും മഴയുടെ കുറവുണ്ട്.
English Summary:
Kerala Weather Update today september 4 Sreekrishna Jayanthi Day. IMD predict chance of no rain And green alert for all districts. World meteorologica organization predict el nino will last until february 2027.