Kerala Weather Update: ഇന്ന് മഴയോ ചൂടോ? സംസ്ഥാനത്ത് എൽ നിനോ ശക്തം; മുന്നറിയിപ്പ്

Kerala Weather Update Today: പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ഇന്ന് മഴയോ ചൂടോ? സംസ്ഥാനത്ത് എൽ നിനോ ശക്തം; മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

06 Sep 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കുറയുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നു മുതൽ ഈ മാസം ഒമ്പതാം തീയതി വരെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ചൂട് കൂടുന്നു! മഴ ഇനി എന്ന്?; വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയാം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുത്.

മഴ കുറഞ്ഞു ചൂടു കൂടുന്നു

പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ പ്രതിഭാസം ശക്തമായതാണ് സംസ്ഥാനത്തെ കാലാവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി വരെ ഈ പ്രതിഭാസം ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എൽ നിനോ പ്രഭാവം മൂലം ക്രമരഹിതമായ മഴയും അമിത ചൂടുമാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. മധ്യ കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന നിലയിലാണ്.

ഓ​ഗസ്റ്റ് ആദ്യ വാരവും അവസാന വാരവുമാണ് കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചത്. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴയാണ്.

English Summary:

Kerala Weather Update Today September 6 Sunday. IMD predict no chance of rain and increase heatwave in several districts. Also Issues green alert from today to September 9.

 

Loading...
Unable to load recommendations.
Follow Us
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി
ചിറയിൻകീഴിലെ കോൺഗ്രസിൻ്റെ കൈയ്യാങ്കളി