Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?

Kerala Weather update Today: കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. അതേസമയം വടക്കൻ കേരളം ശക്തമായ പേമാരിയിൽ മുങ്ങുമ്പോൾ തെക്കൻ കേരളത്തിലാകെ കനത്ത വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിൽ ഇന്ന് ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?

Kerala Weather Update

Published: 

07 Jul 2026 | 03:29 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. അതേസമയം വടക്കൻ കേരളം ശക്തമായ പേമാരിയിൽ മുങ്ങുമ്പോൾ തെക്കൻ കേരളത്തിലാകെ കനത്ത വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിൽ ഇന്ന് ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

വടക്കൻ കേരളത്തെ വിഴുങ്ങി ന്യൂനമർദ്ദ പാത്തി

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി (off-shore trough) സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്ര ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നു. ഇവ അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ALSO READ: വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം

നിലവിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കാനുള്ള കാരണം ഈ ന്യൂനമർദ്ദമാണ്. ജൂലൈ 10 വരെയുള്ള കേരളം, മാഹി എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിലവിലെ മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): മലപ്പുറം, കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

08 (ബുധൻ): ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09 (വ്യാഴം): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.

വയനാട് മണ്ണിടിച്ചിൽ

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന പള്ളിയും ഒരുവീടും പൂർണമായി തകർന്നതായാണ് വിവരം. നിർമാണ മേഖലയിൽ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂർണമായി മണ്ണിനടിയിൽ ആയി. മണ്ണിടിച്ചിലിൽ മൂന്ന് മരണമാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന മരണം. അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Kerala Weather update Today On July 7th. Why it is heavy raining only in North Kerala Only. Extreme heat in Southern region of kerala. Check the kerala Monsoon Status and rain affected areas.

Follow Us
Related Stories
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേ; മന്ത്രി പി കെ ബഷീർ
Wayanad Landslide: വീണ്ടും മണ്ണിടിയാൻ സാധ്യത; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്‌കരം
പ്രകൃതിയെ പഴിക്കേണ്ട; എല്ലാം മനുഷ്യനിര്‍മ്മിതം! വയനാട്ടിലേത് ‘വിളിച്ചുവരുത്തി’യ ദുരന്തം?
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?