AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Senior Citizens Department: പൊതുഇൻഷുറൻസ്, സാമ്പത്തിക ലാഭം…വയോജന വകുപ്പ് ലക്ഷ്യമിടുന്നത് എന്ത്?

Kerala Senior Citizens Department: യുഡിഎഫ്-ന്റെ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വയോജന വകുപ്പ്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി വിഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തു. ജപ്പാൻ മോഡലിലാണ് വയോജന വകുപ്പ് നടപ്പിലാക്കുന്നത്. എന്താണ് ഇതിന്റെ ലക്ഷ്യം, വയോധികർക്ക് എന്താണ് ഗുണം.... വിശദമായി അറിയാം....

Senior Citizens Department: പൊതുഇൻഷുറൻസ്, സാമ്പത്തിക ലാഭം…വയോജന വകുപ്പ് ലക്ഷ്യമിടുന്നത് എന്ത്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 22 May 2026 | 12:03 PM

ഇന്ത്യയിൽ ആദ്യമായി വയോജനവകുപ്പ് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. യുഡിഎഫ്-ന്റെ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വയോജന വകുപ്പ്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി വിഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തു. ജപ്പാൻ മോഡലിലാണ് വയോജന വകുപ്പ് നടപ്പിലാക്കുന്നത്. എന്താണ് ഇതിന്റെ ലക്ഷ്യം, വയോധികർക്ക് എന്താണ് ഗുണം…. വിശദമായി അറിയാം….

ജപ്പാൻ മോഡൽ

വയോജനങ്ങളുടെ ക്ഷേമത്തിനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രാജ്യമാണ് ജപ്പാൻ. 1990കളിൽ ജപ്പാനിൽ ജനസംഖ്യാപരമായി വലിയ വ്യതിയാനം നേരിടുകയും ജനനനിരക്ക് കുറയുകയും ചെയ്തു. ആയുസ് വർധിച്ചു. കൂട്ടുകുടുംബങ്ങൾ കുറഞ്ഞു, കുടുംബത്തിലെ പ്രായമുള്ളവരെ നോക്കേണ്ട ചുമതല സ്ത്രീകളുടെ കൈകളിലായി, ആരോഗ്യപരിചരണ ചെലവുകൾ കൂടുകയും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുകയും ചെയ്തു. ഇതോടെ വയോജനങ്ങളെ പരിചരിക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലേക്ക് രാജ്യം എത്തി. തുടർന്ന് 2000 ഏപ്രിലിൽ ദീർഘകാല പരിചരണ ഇൻഷുറൻസ് പ്രോഗ്രാം– കൈഗോ ഹോകെൻ രാജ്യത്ത് ആവിഷ്കരിച്ചു.

ഇൻഷുറൻസ് പ്രോഗ്രാം– കൈഗോ ഹോകെൻ

40 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാ താമസക്കാർക്കുമുള്ള നിർബന്ധിത പൊതു ഇൻഷുറൻസ് സംവിധാനമാണിത്. മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ മികച്ച പരിചരണം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 65 വയസ്സും അതിനു മുകളിലും പ്രായമായവർ, 40 നും 64 നും ഇടയിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ALSO READ: ’13’ ചോദിച്ച് വാങ്ങി കെഎം ഷാജി; ഈ ‘പാവം നമ്പറി’നെ പേടിക്കേണ്ടതുണ്ടോ?

ഒന്നാം വിഭാഗത്തിലുള്ളവർ പ്രാദേശിക ഭരണകൂടത്തിന് നേരിട്ട് പ്രത്യേക പ്രീമിയം അടയ്ക്കേണ്ടതുണ്ട്. രണ്ടാം വിഭാഗത്തിലുള്ളവർ അവരുടെ ആരോഗ്യ ഇൻഷുറൻസിനൊപ്പം പ്രിമീയം നൽകണം. അമ്പത് ശതമാനം പൊതു നികുതികളിലൂടെയും അമ്പത് ശതമാനം നിർബന്ധിത ഇൻഷുറൻസ് പ്രീമിയത്തിലൂടെയുമാണ് പദ്ധതിക്കാവശ്യമായ ധനസമാഹരണം നടപ്പിലാക്കിയത്.

പദ്ധതിയുടെ ഗുണം

65 വയസ്സിന് മുകളിലുള്ളവർക്ക് വരുമാനം പരിഗണിക്കാതെ ആനുകൂല്യവും, 40 നും 64 നും ഇടയിലുള്ളവർക്ക് വാർധക്യവുമായി ബന്ധപ്പെട്ട പ്രത്യേക അവസ്ഥകളിൽ പരിചരണം ആവശ്യമുള്ളവർക്ക് പരിചരണം നൽകാനും ജപ്പാൻ സർക്കാരിന് കഴിഞ്ഞു. വയോജനങ്ങൾക്ക് പരിചരണത്തിന്റെ ആവശ്യകത നിർണയിക്കാനും അവരുടെ ആവശ്യം അറിഞ്ഞ് പരിചരിക്കാനും ഡോക്ടർമാർ, നഴ്‌സുമാർ, മനശാസ്ത്രജ്ഞർ, ഫാർമസിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന വലിയൊരു സംഘം തന്നെയുണ്ട്. മറവി രോഗം, ശാരീരിക ബലഹീനത, വീഴ്ചകൾ, പോഷകാഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും മറ്റ് സഹായം ചെയ്തുകൊടുക്കുന്നതിനും പദ്ധതിയിലുടെ കഴിയും.

കേരളത്തിൽ എങ്ങനെ?

കേരളം, വേഗത്തിൽ വാർദ്ധക്യത്തിൽ നീങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള വലിയൊരു ജനവിഭാഗമാണ് നമ്മുടെ സംസ്ഥാനത്തിൽ ഉള്ളത്. അടുത്ത വർഷമാകുമ്പോഴേക്കും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്ന പൗരന്മാർ ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സാധാരണക്കാരായ കുടുംബങ്ങളിൽ ഇവരുടെ ആരോഗ്യപരിപാലനും ചെലവുകളും വലിയ പ്രതിസന്ധിയായേക്കാം. കൂടാതെ, മക്കളുടെ അവഗണ, മാനസിക സംഘർഷങ്ങൾ, ഏകാന്തത, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ വയോജന സമൂഹം നേരിടുന്ന വെല്ലുവിളികളാണ്. ഇവയ്ക്ക് പരിഹാരം കാണാനും വയോജന സൗഹൃദസമൂഹം കെട്ടിപ്പടുക്കാനും പദ്ധതിയിലൂടെ സാധിക്കും. പരിചരണ മേഖലയിലെ തൊഴിൽ അവസരങ്ങളും മറ്റൊരു വലിയ നേട്ടമാണ്.

English Summary:

Kerala is the first state in India to implement a senior citizen department. The senior citizen department is being implemented on the Japanese model. Japan focuses not only on medical treatment but also on social support, community living, rehabilitation, home care, and mental well-being for senior citizens.

Follow Us