AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Traffic Restriction: കോട്ടയത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; ഒരാഴ്ച ഈ വഴി പോകല്ലേ….

Kottayam Traffic Alert: ജൂലൈ 2 മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇന്ന് രാവിലെ 10 മണി മുതൽ നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്ന് തന്നെ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണ്.

Traffic Restriction: കോട്ടയത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; ഒരാഴ്ച ഈ വഴി പോകല്ലേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 02 Jul 2026 | 07:03 AM

കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരണത്തിനായി അടയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 2 മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇന്ന് രാവിലെ 10 മണി മുതൽ നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്ന് തന്നെ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണ്. കൂടാതെ, നിയന്ത്രണങ്ങൾ ഒരാഴ്ച നീണ്ടുനിൽക്കുമെന്നും അതിനാൽ, യാത്രക്കാർ സമയം മുൻകൂട്ടി കണ്ട് ഇറങ്ങണമെന്നും കളക്ടർ അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ

  1. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകേണ്ടതാണ്.
  2. എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരേണ്ടതാണ്.
  3. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട് ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
  4. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും സിമൻറ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
  5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
  6. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
  7. കോട്ടയം ടൗണിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട KSRTC ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്‌ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

ALSO READ: ഓണം മലയാളികളെ കരയിക്കും! പച്ചക്കറി-പാല്‍ വില സര്‍വ്വകാല റെക്കോഡിലേക്ക്, കാലാവസ്ഥ ചതിച്ചു

പാപ്പനംകോട് – മലയൻകീഴ് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാപ്പനംകോട് – മലയിൻകീഴ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ– തിരുവനന്തപുരം സൗത്ത് (നേമം) റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റോഡ് ഓവർ ബ്രിഡ്ജ് നിർമിക്കാനായി നിലവിലുള്ള റോഡ് ഓവർ ബ്രിഡ്ജ് ഇന്ന് മുതൽ അടച്ചിടുന്നതാണ്.

പാപ്പനംകോട്–മലയിൻകീഴ് റോഡിലൂടെയുള്ള വാഹനഗതാഗതം നേമം (സ്റ്റുഡിയോ റോഡ്) വഴി തിരിച്ചുവിടും. പാപ്പനംകോട് ഭാഗത്തുനിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളായണി ജങ്‌ഷനിൽനിന്ന് സ്റ്റുഡിയോ റോഡ് വഴി പ്ലാങ്കാലമുക്ക് ജങ്ഷനിലെത്തി മലയിൻകീഴ് ഭാഗത്തേക്ക് പോകണം. മലയിൻകീഴ് ഭാഗത്തുനിന്ന് പാപ്പനംകോട് ഭാഗത്തേക്ക് വരുന്നവർ പ്ലാങ്കാലമുക്ക് ജങ്‌ഷനിൽനിന്ന്‌ സ്റ്റുഡിയോ റോഡ് വഴി വെള്ളായണി ജങ്‌ഷൻ വഴി പോകണം. മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾക്ക് തൃക്കണ്ണാപുരം – തിരുമല റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാമെന്നും അധികൃതർ പറഞ്ഞു.

English Summary:

Traffic restrictions have come into effect in Kottayam city from today as authorities begin renovation work on the approach road to the Kodimatha Bridge. Commuters are advised to follow the revised traffic arrangements and plan their travel accordingly.

Follow Us