Vegetable Price Hike: ഓണം മലയാളികളെ കരയിക്കും! പച്ചക്കറി-പാല്‍ വില സര്‍വ്വകാല റെക്കോഡിലേക്ക്, കാലാവസ്ഥ ചതിച്ചു
Onam 2026 Price Alert Vegetables Milk and Pulses May Cost Much More in Kerala: പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഓഗസ്റ്റ് മാസത്തോടെ സര്‍വ്വകാല റെക്കോഡില്‍ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജൂണ്‍ മാസത്തോടെ എത്തുന്ന കാലവര്‍ഷം ഇത്തവണ കേരളത്തെ ചതിച്ച മട്ടാണ്, മഴയില്‍ സംഭവിച്ച കുറവ് കാരണം കാര്‍ഷിക, ക്ഷീര മേഖലയില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.
ഓണക്കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് കേരളക്കര. വെറും ഒരു മാസത്തിനുള്ളില്‍ ഓണമിങ്ങെത്തും. എന്നാല്‍ ഇത്തവണ അത്ര സന്തോഷത്തോടെ ഓണം ആഘോഷിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം കേരളത്തില്‍ പച്ചക്കറി വില റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണ്, ഓണം വരും മുമ്പേ വിലയില്‍ വന്‍ കുതിച്ചുചാട്ടം സംഭവിക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നു.
പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഓഗസ്റ്റ് മാസത്തോടെ സര്‍വ്വകാല റെക്കോഡില്‍ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജൂണ്‍ മാസത്തോടെ എത്തുന്ന കാലവര്‍ഷം ഇത്തവണ കേരളത്തെ ചതിച്ച മട്ടാണ്, മഴയില്‍ സംഭവിച്ച കുറവ് കാരണം കാര്‍ഷിക, ക്ഷീര മേഖലയില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും കേരളത്തിലേക്ക് മഴ എത്തിയില്ലെങ്കില്‍ വിലക്കയറ്റം പിടിച്ചാല്‍ കിട്ടില്ല.
പച്ചക്കറി വില മലകയറും
മഴയുടെ കുറവുമൂലം പച്ചക്കറി, പയറുവര്‍ഗങ്ങളുടെ ഉത്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. മഴയുടെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചോളം എന്നിവയെ ആണെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ തുവരപരിപ്പ് പോലുള്ളവയുടെ ഉത്പാദനം കുറയും.
പച്ചക്കറികള്‍ക്കും മഴ അത്യാവശ്യം തന്നെ. മഴയുടെ കുറവോടെ പലവിധം പച്ചക്കറികളും ഇപ്പോള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വിപണിയിലേക്ക് എത്തുന്നത്. രാജ്യത്ത് ഇവയുടെ ഉത്പാദനം കുറയുന്നത് കേരളത്തെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ്. ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ ആവശ്യകത വര്‍ധിക്കുന്നത് വിലവര്‍ധനവിന് കാരണമാകും.
പാല്‍വിലയും വര്‍ധിച്ചേക്കും
സംസ്ഥാനത്ത് പാല്‍വിലയില്‍ ഇതിനകം തന്നെ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. സ്വകാര്യ പാല്‍ കമ്പനികള്‍ക്ക് പിന്നാലെ മില്‍മയും ഈയടുത്തിടെയാണ് വില വര്‍ധിപ്പിച്ചത്. ഏകദേശം 3 ശതമാനം വരെയാണ് ഇതുവരെ രേഖപ്പെടുത്തിയ വില വര്‍ധനവ്. മഴ ഇനിയും എത്തിയില്ലെങ്കില്‍ വിലയില്‍ 4 ശതമാനത്തോളം വര്‍ധനവ് ഉണ്ടായേക്കാമെന്ന് ക്ഷീരകര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Also Read: Egg Price Hike: മുട്ടയ്‌ക്കെന്ത് വിലയാണ്! കോഴിമുട്ട തൊട്ടാല്‍ പൊട്ടും, ഏയ് പൊള്ളും
കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍ കന്നുകാലികള്‍ക്ക് നല്‍കേണ്ട വെള്ളം, പുല്ല് എന്നിവയുടെ ലഭ്യത കുറയക്കും, ഇതാണ് പാല്‍ വില കൂടുന്നതിന് വഴിയൊരുക്കുന്നത്. കാലിത്തീറ്റ, ഇന്ധനം, പാക്കിങ് എന്നിവയില്‍ ചെലവ് വര്‍ധിക്കുന്നതും പാല്‍വില ഉയര്‍ത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധി പാല്‍ വിലയെ മാത്രമല്ല, മറിച്ച് തൈര്, പനീര്‍, വെണ്ണ, നെയ്യ്, ചീസ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയെയും സ്വാധീനിക്കുന്നതാണ്.
മലയാളികള്‍ എന്തുചെയ്യും?
ഓണത്തിന് വലിയ അളവിലാണ് പാലും പച്ചക്കറികളും പയറുവര്‍ഗങ്ങളുമെല്ലാം മലയാളികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വില വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ചെലവില്‍ മാത്രമേ ഓണം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ സദ്യയുണ്ടാക്കുന്നതിനും കടയില്‍ നിന്ന് വാങ്ങിക്കുന്നതിനുമെല്ലാം വലിയ വില കൊടുക്കേണ്ടതായി വരും. പച്ചക്കറി, പയറുവര്‍ഗ, പാല്‍ വിലകളില്‍ മാത്രമല്ല വില വര്‍ധനവിന് സാധ്യത, ഇതിന് പിന്നാലെ വെളിച്ചെണ്ണ, പൂവിലകളും ഉയരാന്‍ സാധ്യതയുണ്ട്. 2025ലെ ഓണക്കാലത്ത് ഏകദേശം 600 രൂപയോളമായിരുന്നു ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ വിലയുണ്ടായിരുന്നത്.
English Summary
Traders have warned that Kerala could witness a sharp increase in the prices of vegetables, milk, pulses, and other essential food items ahead of Onam 2026. Rising production and transportation costs, along with supply concerns, are expected to push up festival shopping expenses across the state.