AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kondotty Accident: കൊട്ടിയൂര്‍ യാത്ര വിഫലം…കൊണ്ടോട്ടിയില്‍ വാഹനാപകടം, രണ്ട് മരണം, 10 പേര്‍ക്ക് പരിക്ക്

Kondotty Crash: Two Killed, Ten Injured in Kottiyoor Pilgrims' Vehicle: ട്രാവലറിന്റെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജേഷ്, പാലക്കാട് മുര്‍കശംകുന്ന് വായനശാല സ്വദേശി രമണി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Kondotty Accident: കൊട്ടിയൂര്‍ യാത്ര വിഫലം…കൊണ്ടോട്ടിയില്‍ വാഹനാപകടം, രണ്ട് മരണം, 10 പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി അപകടത്തിന്റെ ദൃശ്യം Image Credit source: Social Media
Shiji M K
Shiji M K | Updated On: 06 Jun 2026 | 07:00 AM

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടം. ടെമ്പോ ട്രാവറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു, ട്രാവലറിന്റെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജേഷ്, പാലക്കാട് മുര്‍കശംകുന്ന് വായനശാല സ്വദേശി രമണി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട് നിന്ന് കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ട സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. ലോറിയില്‍ മൂന്ന് പേരും യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. ജൂണ്‍ ആറിന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍.

ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി പുറത്തെത്തിച്ചു.

കനത്ത മഴയില്‍ മരം വീണു; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് മരം കടപുഴകി വീണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണികണ്ഠന്‍ ആണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡില്‍ പോഴങ്കാലിനാണ് അപകടമുണ്ടായത്. റോഡരികിലെ വാകമരം മഴയെ തുടര്‍ന്ന് വീഴുകയായിരുന്നു.

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് മൂന്ന് മരണം

മലപ്പുറം: കോഹിനൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാറിടിച്ച് അപകടം. ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു സംഘം. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധപ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Also Read: Malappuram Accident: മലപ്പുറത്ത് കാർ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ബുധനാഴ്ച രാത്രി 11.40 ഓടെയാണ് സംഭവമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. മൂവരെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മൂന്നുപേരെയും ഉടന്‍ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, രോഗി മരിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പെരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത്. ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട ജാനകിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.20 ഓടെ കോഴിക്കോട് കോട്ടാംപറമ്പില്‍ വെച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന ജാനകിയുടെ മകള്‍ക്കും മകളുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്.

English Summary

A Tempo Traveller carrying a pilgrimage group from Palakkad to Kottiyoor Temple collided with a tipper lorry at Kondotty in Malappuram district. Two people lost their lives in the accident, while ten others sustained injuries and were shifted to nearby hospitals for treatment. Authorities have initiated an investigation into the incident.

Follow Us