AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ബന്ധുവായ 22 കാരൻ പിടിയിൽ; കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം

പ്രതിയെന്ന് സംശിക്കുന്നയാൾ കോഴിക്കോട് മാങ്കാവ് കുളങ്ങര സ്വദേശിയായ 22 കാരനാണെന്നാണ് പ്രാഥമിക വിവരം.ഇയാളെ നേരത്തെ മാനസികാസ്വാസ്ത്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജുവും മറ്റു ബന്ധുക്കളും ചേർന്നാണ് ഇയാളെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ഉണ്ടായ വൈരാഗ്യമാണ്..കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഞായറാഴ്ച പുലർച്ചെ 2:45ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അച്ഛൻ രാജൻ ബിജുവിനെ ഫോൺ ചെയ്തിരുന്നു.........

ബന്ധുവായ 22 കാരൻ പിടിയിൽ; കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 21 Jul 2026 | 07:54 AM

കോഴിക്കോട്: പാളയത്ത് യുവാവിനെ കിടപ്പുമുറിയിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ യുവാവ് തന്നെയാണ് എന്നാണ് റിപ്പോർട്ട്. പുതിയകോവിലകം പറമ്പ് ബി ബിജു ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 38 കാരനായ ബിജു വീട്ടിലേക്ക് കിടപ്പുമുറിയിൽ കിടന്ന് ഉറങ്ങുന്ന സ്ഥലത്ത് തന്നെയായിരുന്നു കൊല്ലപ്പെട്ടത്. ആദ്യം ലഹരി സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു പോലീസ് നൽകിയ സൂചന.

എന്നാൽ ഇപ്പോഴാണ് 22 കാരനായ ബന്ധു തന്നെയാണ് ഇതിന് പിന്നിൽ എന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതിയെന്ന് സംശിക്കുന്നയാൾ കോഴിക്കോട് മാങ്കാവ് കുളങ്ങര സ്വദേശിയായ 22 കാരനാണെന്നാണ് പ്രാഥമിക വിവരം.ഇയാളെ നേരത്തെ മാനസികാസ്വാസ്ത്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജുവും മറ്റു ബന്ധുക്കളും ചേർന്നാണ് ഇയാളെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

ALSO READ:കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ

കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഞായറാഴ്ച പുലർച്ചെ 2:45ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അച്ഛൻ രാജൻ ബിജുവിനെ ഫോൺ ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് ഫോൺ റിങ്ങ് ചെയ്തെങ്കിലും എടുത്തിരുന്നില്ല പിന്നീട് പുലർച്ചെ 3 മണിക്ക് അമ്മ ബേബി വാതിൽ തുറന്നു നോക്കിയപ്പോഴാണ് കട്ടിലിൽ കൊല്ലപ്പെട്ടു കിടക്കുന്ന മകനെ കാണുന്നത്. കൂടാതെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇല്ലെന്ന് തെളിവെടുപ്പ് നടത്തിയ പോലീസ് സംഘവും വീട്ടുകാരോട് വ്യക്തമാക്കിയിരുന്നു.

വീട്ടിൽ മൃതദേഹം സംസ്കാരത്തിനായി എത്തിച്ചപ്പോൾ പ്രതിയും ഇവിടെയെത്തി….

അതേസമയം പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത് സിസിടിവി ദൃശ്യങ്ങളും കയ്യിലെ പരിക്കുകളും ആണ്. പ്രതി കൃത്യത്തിന് ശേഷം ബിജുവിന്റെ ഫോണും സ്കൂട്ടറിന്റെ താക്കോലും മൃതദേഹം കിടന്നു മുറിയുടെ താക്കോലും കൊണ്ടുപോയിരുന്നു. കൂടാതെ ഞായറാഴ്ച പാളയത്തെ തറവാട് വീട്ടിൽ മൃതദേഹം സംസ്കാരത്തിനായി എത്തിച്ചപ്പോൾ പ്രതിയും ഇവിടെയെത്തി കൈക്കും മറ്റും പരിക്കും സംഭവിച്ചിരുന്നു. മുറിവുകളുടെ സ്വഭാവവും സാഹചര്യ തെളിവുകളും വിലയിരുത്തിയ അന്വേഷണസംഘം തുടക്കത്തിൽ തന്നെ വീടും പരിസരവും സംബന്ധിച്ച് നല്ല അറിവുള്ള ആളായിരിക്കാം പ്രതിയെന്ന നിഗമനത്തിലെത്തി.

മാത്രമല്ല മുറിവുകളുടെ സ്വഭാവം അനുസരിച്ച് പ്രൊഫഷണൽ ആയിട്ടുള്ള ഒരു കൊലപാതകയല്ല കൃത്യം നടത്തിയത് എന്ന് അന്വേഷണ സംഘം വിലയിരുത്തി. ലഹരി സംഘത്തെ കുറിച്ച് പോലീസിനെ വിവരം നൽകിയതിന്റെ പ്രതികാരമാണ് കൊലപാതകം എന്ന് വാർത്ത വന്നിരുന്നു എങ്കിലും പോലീസ് ഇക്കാര്യം തന്നെ തള്ളിയിരുന്നു. മാത്രമല്ല ലഹരി സംഘത്തിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മീഷണർ അറിയിച്ചു. കൂടാതെ കൊല്ലപ്പെട്ട ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ഒരു വ്യക്തിയല്ല രഹസ്യമായും പരസ്യമായും വിവരങ്ങൾ തരുന്നവരുണ്ട് ആർക്കാർക്കും ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല കേസുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

ENGLISH SUMMARY

The accused in the incident of stabbing a young man to death in his bedroom in Palayam has been arrested. It is reported that the young man, who was a relative, is behind the murder. B Biju, Paramba B, of Puthiyakovilakom, was found murdered on Sunday morning.

Follow Us