AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി ജോസഫ് ബിജെപിയിൽ

KPCC President Brother Joins BJP: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് തനിക്ക് കോൺഗ്രസ് വിട്ട് ബിജെപിയിൽ കയറാനുള്ള താല്പര്യം ഉണർത്തിയത് എന്ന് ഷാജി ജോസഫ് അംഗത്വം എടുത്തതിന് പിന്നാലെ പ്രതികരിച്ചു. കോൺഗ്രസിന്റെ വികസനവിരുദ്ധതയും വർഗീയ പ്രീണനവും അസഹീനമാണെന്നും പ്രതികരണം. അതേസമയം സഹോദരനായ സണ്ണി ജോസഫിനോട് അഭിപ്രായ ഭിന്നത ഇല്ലെന്നും ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്ര്യം ആണെന്നും അദ്ദേഹം വ്യക്തമാക്കി.....

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി ജോസഫ് ബിജെപിയിൽ
Sunny Brother Shaji Joseph Joins BjpImage Credit source: Social Media
Ashli C
Ashli C | Published: 20 Mar 2026 | 07:41 AM

കണ്ണൂർ: കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു. ബിജെപി ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവാദ് ആണ് പുതിയതെരുവിൽ നടന്ന ചടങ്ങിൽ വച്ച് ഷാജി ജോസഫിന് ബിജെപി അംഗത്വം നൽകി സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് തനിക്ക് കോൺഗ്രസ് വിട്ട് ബിജെപിയിൽ കയറാനുള്ള താല്പര്യം ഉണർത്തിയത് എന്ന് ഷാജി ജോസഫ് അംഗത്വം എടുത്തതിന് പിന്നാലെ പ്രതികരിച്ചു. കോൺഗ്രസിന്റെ വികസനവിരുദ്ധതയും വർഗീയ പ്രീണനവും അസഹീനമാണെന്നും പ്രതികരണം. അതേസമയം സഹോദരനായ സണ്ണി ജോസഫിനോട് അഭിപ്രായ ഭിന്നത ഇല്ലെന്നും ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്ര്യം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:ഒടുവിൽ പ്രഖ്യാപനം എത്തി! കണ്ണൂർ പിടിക്കാൻ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക

ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന വക്താവ് രാമകൃഷ്ണ ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ പൈലി വാത്യാട്ട്, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അതേസമയം കെഎസ്യുവിലൂടെയാണ് ഷാജി ജോസഫ് തന്നെ പൊതുപ്രവർത്തനത്തിന് ആരംഭം കുറിച്ചത് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിനെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Follow Us