Power Outage: നാല് ജില്ലകളിൽ വൈദ്യുതി ഇല്ല, നിയന്ത്രണം ഏഴ് ദിവസത്തിൽ കൂടുമോ?
KSEB Power Cut Update: സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപണികൾക്കായി ട്രാൻസ്ഫോമർ ഷട്ട്ഡൗൺ ചെയ്യുന്നതാണ്. തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്. എന്നാൽ നിയന്ത്രണം ഏഴ് ദിവസം കഴിഞ്ഞും നീളുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിൽ ഉണ്ട്.
കണ്ണൂർ: ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. മെയ് 12 മുതൽ ഏഴ് ദിവസത്തേക്ക് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപണികൾക്കായി ട്രാൻസ്ഫോമർ ഷട്ട്ഡൗൺ ചെയ്യുന്നതാണ്. തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്.
ALSO READ: സര്‍ക്കാരിന്റെ മിന്നല്‍ മാജിക് ഈ മാസമെത്തും; വിലക്കുറവാണ് സാറേ മെയിന്‍
വടക്കൻ ജില്ലകളിലെ വൈദ്യുതി വിതരണത്തിലെ സുപ്രധാന കണ്ണിയാണ് ഈ സബ്സ്റ്റേഷൻ. വൈദ്യുതി ഭാഗികമായി നിയന്ത്രിച്ച പശ്ചാത്തലത്തിൽ താൽകാലിക ലോഡ് നിയന്ത്രണങ്ങൾ അനിവാര്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ലഭ്യമായ ലൈനുകളും വൈദ്യുതി ഉൽപാദനവും ഉപയോഗിച്ച് ആവശ്യകത നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും ചില സമയങ്ങളിൽ വൈദ്യുതി മുടക്കങ്ങളും കുറഞ്ഞ വോൾട്ടേജ് പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
വലിയ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് ഹൈ- വോൾട്ടേജ് ലൈനുകളിലൂടെ സംസ്ഥാന ശൃംഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേന്ദ്ര ഏജൻസിയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ. ഈ വൈദ്യുതി കെഎസ്ഇബി വഴി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യും. അതുകൊണ്ടാണ് പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ തകരാർ വടക്കൻ ജില്ലകളെ ബാധിക്കുന്നത്.
ഏഴ് ദിവസം കഴിഞ്ഞും നിയന്ത്രണം നീളുമോ?
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണം ഏഴ് ദിവസം, മെയ് 18 വരെ കാണുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. എന്നാൽ അതുകഴിഞ്ഞും നിയന്ത്രണം നീളുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് അതിന് സാധ്യതയില്ലെന്നാണ് സൂചന. ആശുപത്രികൾക്കും ജലവിതരണ യൂണിറ്റുകളും ഉൾപ്പെടെ അവശ്യ സേവനങ്ങൾക്ക് മുൻഗണന ലഭിക്കും. അറ്റകുറ്റപ്പണിയുടെ പുരോഗതിയും ആവശ്യകതയും അനുസരിച്ച് വൈദ്യുതി മുടക്കത്തിന്റെ രീതിയിൽ മാറ്റങ്ങൾ വന്നേക്കാമെന്നും വിവരമുണ്ട്.
അതേസമയം, വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. പകൽ സമയത്ത് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കാത്ത ലൈറ്റുകൾ ഓഫ് ചെയ്യുക, എയർ കണ്ടീഷണറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക, കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാതിരിക്കുക തുടങ്ങിയ വഴികളിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നതാണ്.
English Summary:
Kerala State Electricity Board has warned that parts of Kozhikode, Wayanad, Kannur, and Kasaragod districts may face partial power outages for the next seven days due to a major technical fault at the Power Grid Corporation’s 400 kV substation in Kozhikode. Officials said a transformer at the substation developed a serious defect, and repair work is expected to take about a week. Essential services such as hospitals and water supply systems will be given priority during the disruption