Bengaluru-Kannur KSRTC: ബെംഗളൂരു-കണ്ണൂര്‍ യാത്ര ഇനിയില്ല; സര്‍വീസിന് കര്‍ട്ടനിട്ട് കെഎസ്ആര്‍ടിസി

Bengaluru to Kannur KSRTC Weekend Service Discontinued: ഹൊസൂരില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ ബസ് സര്‍വീസ് ബെംഗളൂരുവിലേക്ക് നീട്ടിയിരുന്നു. എന്നാല്‍ ഈ മാറ്റം കാര്യമായ പുരോഗതി യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാക്കാന്‍ സഹായിച്ചില്ല. ഇതോടെ സര്‍വീസ് അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു.

Bengaluru-Kannur KSRTC: ബെംഗളൂരു-കണ്ണൂര്‍ യാത്ര ഇനിയില്ല; സര്‍വീസിന് കര്‍ട്ടനിട്ട് കെഎസ്ആര്‍ടിസി

പ്രതീകാത്മക ചിത്രം

Updated On: 

23 May 2026 | 09:35 PM

കണ്ണൂര്‍: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബെംഗളൂരു-കണ്ണൂര്‍ വാരാന്ത്യ സ്‌പെഷ്യല്‍ ഡീലക്‌സ് സര്‍വീസ് അവസാനിപ്പിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി). കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍വീസ് ആരംഭിച്ച ബസിനാണ് ഇപ്പോള്‍ എന്നന്നേക്കുമായി ബ്രേക്കിട്ടിരിക്കുന്നത്. ഹൊസൂര്‍ വഴിയാണ് ഈ ബസിന്റെ സര്‍വീസ്. എന്നാല്‍ ഹൊസൂരില്‍ നിന്നുള്ള യാത്രക്കാര്‍ കുറഞ്ഞത് തിരിച്ചടിയായി.

ഹൊസൂരില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ ബസ് സര്‍വീസ് ബെംഗളൂരുവിലേക്ക് നീട്ടിയിരുന്നു. എന്നാല്‍ ഈ മാറ്റം കാര്യമായ പുരോഗതി യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാക്കാന്‍ സഹായിച്ചില്ല. ഇതോടെ സര്‍വീസ് അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരു-ഹൊസൂര്‍-കണ്ണൂര്‍ കെഎസ്ആര്‍ടിസി

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്നും ഇങ്ങനെ ഒരു സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. വര്‍ഷങ്ങളോളം ബസ് സര്‍വീസിന് കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബസ് അനുവദിച്ചത് 2025 ലാണെന്ന് മാത്രം.

സേലം, കോയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശേരി എന്നീ റൂട്ടിലായിരുന്നു ബസ് സര്‍വീസ്. ഹൊസൂര്‍ മുനിസിപ്പല്‍ ടെര്‍മിനലിലെത്തുന്ന ബസിന് അവിടെ വെച്ച് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

പേടിക്കാനൊന്നുമില്ല ഈ ബസുണ്ട്

ബെംഗളൂരു-കണ്ണൂര്‍ വാരാന്ത്യ സ്‌പെഷ്യല്‍ ഡീലക്‌സ് സര്‍വീസ് അവസാനിപ്പിച്ചെങ്കിലും യാത്രക്കാര്‍ നിരാശരാകേണ്ടതില്ല. ഇതിന് പകരമായി ബെംഗളൂരു-തൃശൂര്‍ ഗരുഡ എസി ബസിന്റെ സര്‍വീസിലും റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ഉച്ച കഴിഞ്ഞ് 2.15ന് പുറപ്പെടുന്ന ഗരുഡ എസി ബസിന്റെ സര്‍വീസ് ഇനി മുതല്‍ സേലം, കോയമ്പത്തൂര്‍ വഴിയായിരിക്കും.

രാത്രി 7.45ന് പീനിയ ബസവേശ്വര ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റില്‍ 8.45ന് ശാന്തിനഗറില്‍ 8.59ന് പാലക്കാട് 4.14ന് എന്നിങ്ങനെ സമയക്രമത്തില്‍ എത്തിച്ചേരും. രാവിലെ 5.44നാണ് ബസ് തൃശൂരില്‍ എത്തിച്ചേരുന്നത്. തൃശൂരില്‍ നിന്ന് രാത്രി ഏഴ് മണിക്ക് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ 4.5ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

Also Read: Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍

കോഴിക്കോട്ടേക്കും ബസ്

കോഴിക്കോട്ടേക്കുള്ള നോണ്‍ എസി ഡീലക്‌സ് ബസിന് പകരം എസി പ്രീമിയം സീറ്റര്‍ ബസ് സര്‍വീസ് നടത്തുന്നതാണ്. രാവിലെ 10 മണിക്ക് ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മണിക്ക് യാത്ര നടത്തുന്ന എസി സീറ്റര്‍ ബസിന് പകരം നോണ്‍ എസി ഡീലക്‌സ് ബസും ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല, ബെംഗളൂരുവില്‍ നിന്ന് രാവിലെ 9 മണിക്ക് കോഴിക്കോട്ടേക്ക് ഡീലക്‌സ് സ്‌പെഷ്യല്‍ ബസ് സര്‍വീസും ആരംഭിച്ചിരിക്കുകയാണ്.

ബെംഗളൂരു-തുമകുരു എസി വോള്‍വോ ബസ്

മെയ് 19 മുതല്‍ ബെംഗളൂരുവിനും തുമകുരുവിനും ഇടയില്‍ വോള്‍വോ എയര്‍ കണ്ടീഷന്‍ വജ്ര വിസ്താര ബസ് സര്‍വീസ് ആരംഭിച്ചു. നഗരങ്ങള്‍ തമ്മിലുള്ള പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസിന്റെ വരവ്. ബെംഗളൂരുവിലെ കെമ്പഗൗഡ ബസ് സ്റ്റേഷനും തുമകുരുവിനും ഇടയില്‍ 20 മിനിറ്റ് ഇടവേളകളില്‍ 54 ട്രിപ്പുകളാണ് ബസ് നടത്തുക.

English Summary

KSRTC has discontinued the Bengaluru-Hosur-Kannur weekend special deluxe bus service and introduced route changes for the Thrissur Garuda bus, affecting regular passengers on these routes.

Loading...
Unable to load recommendations.
Follow Us
Related Stories
കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരി​ഗണന – സേനയിൽ തന്നെ അമർഷം
Kerala Weather Alert: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്‌
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി