Masappadi Case: മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കടുപ്പിച്ച നീക്കമില്ലാതെ ഇഡിയും

Masappadi Case Latest Update: കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവർ നൽകിയ അപ്പീൽ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിച്ചേക്കും.

Masappadi Case: മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കടുപ്പിച്ച നീക്കമില്ലാതെ ഇഡിയും

Pinarayi Vijayan

Published: 

23 Oct 2026 | 07:23 AM

കൊച്ചി: മാസപ്പടി കേസിൽ ഇഡി നൽകിയ സമൻസിൽ പിണറായി വിജയൻ ഇന്ന് ഹാജരാകില്ല. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവർ നൽകിയ അപ്പീൽ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിച്ചേക്കും.

ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡിയുടെയും തീരുമാനം. ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർനടപടികൾ പരിശോധിച്ചിരുന്നു. അതിനിടെ സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിൽ അപ്പീലെത്തിക്കാൻ അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്.

ALSO READ: “നാളെ ഹാജരാവാൻ കഴിയില്ല”; മാസപ്പടി കേസിൽ ED ക്ക്‌ കത്തയച്ച് പിണറായി വിജയൻ

എന്നാൽ ഇപ്പോഴും അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. പിണറായിയുടെ അപ്പീലിനെ ഇഡി ഹൈക്കോടതിയിൽ ശക്തമായി എതിർക്കാനാണ് സാധ്യത. ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാവാനായിരുന്നു പ്രതിപക്ഷ നേതാവിനെ ലഭിച്ച സമൻസ്.

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

മാസപ്പട കേസിലെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്. സിഎംആർഎൽ എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതോടൊപ്പം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകുകയും ചെയ്തു.

ഇഡി എടുത്ത കേസിന്റെ നിയമസാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ ഏജൻസികളുടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് അന്വേഷണവും കൃത്യമായ നിയമക്രമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

English Summary:

Former Kerala Chief Minister Pinarayi Vijayan will not appear before the Enforcement Directorate (ED) in Kochi today, October 23. In his letter to the agency, Vijayan cited the ongoing State Assembly session and pointed to the Supreme Court’s stay.

Loading...
Unable to load recommendations.
Follow Us
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി