മാസപ്പടി കേസ്: പിണറായിക്കും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിൽ 2 എസ്.ഐ.ടി
ഇതിനുവേണ്ടി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്ന് ഡയറക്ടറിന് കത്ത് അയക്കും എന്നാണ് സൂചന. ഇതിനിടയിൽ കേസുകൾ രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണവുമായി സിപിഎം സെമിനാറുകൾ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് ബിജെപി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും........
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു വിജിലൻസ്. അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല ഐജി തോംസൺ ജോസിന് ആണ്. പിണറായി വിജയൻ പ്രതിയായ കേസ് എസ് പി സുരേഷാണ് അന്വേഷിക്കുക മുഹമ്മദ് റിയാസ് പ്രതിയായ കേസ് എസ് പി ബാലകൃഷ്ണനും അന്വേഷിക്കും.
വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ്….
പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘങ്ങളെ കേസ് അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കയ്യിലുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം ആദ്യഘട്ടത്തിൽ തന്നെ ചെയ്യുക.
ALSO READ:നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 3 പേരുടെ ജീവൻ കവർന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും
ഇതിനുവേണ്ടി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്ന് ഡയറക്ടറിന് കത്ത് അയക്കും എന്നാണ് സൂചന. ഇതിനിടയിൽ കേസുകൾ രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണവുമായി സിപിഎം സെമിനാറുകൾ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് ബിജെപി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ഇതിന് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും സിപിഎം ഉന്നയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആദ്യത്തെ സെമിനാർ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും. കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടയിൽ വിജിലൻസിന്റെ അന്വേഷണ നടപടികളും സിപിഎമ്മിന്റെ പ്രതിഷേധ പരിപാടികളും ഇപ്പോൾ കേരള രാഷ്ട്രീയത്തിലാകെ ഒരു ശ്രദ്ധേയമായി മാറുകയാണ്.
ENGLISH SUMMARY
The Vigilance Department has constituted two special investigation teams to probe cases against former Chief Minister Pinarayi Vijayan and former Minister Mohammed Riyas. IG Thomson Jose has been entrusted with the supervisory responsibility for the investigation teams. SP Suresh will investigate the case involving Pinarayi Vijayan, while SP Balakrishnan will investigate the case involving Mohammed Riyas.