AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masapadi Case: മാസപ്പടി കേസ് സുപ്രീം കോടതിയിൽ; പിണറായി വിജയൻ്റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും

Masappadi Case Update: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Masapadi Case: മാസപ്പടി കേസ് സുപ്രീം കോടതിയിൽ; പിണറായി വിജയൻ്റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും
Pinarayi Vijayan, Supreme CourtImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 Oct 2026 | 07:13 AM

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും. ഹർജികൾ പരി​ഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്.

ആരോപണവിധേയരെ നേരിട്ട് കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് പിണറായി വിജയനും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇഡി അന്വേഷണവും വിജിലൻസ് എഫ്ഐആറും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് നടപടികൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴിനൽകിയത് അന്ന് മന്ത്രി പറഞ്ഞിട്ട്; വീണ ജോർജിന് കുരുക്കായി ഗൺമാന്റെ മൊഴി

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഇതിന് പിന്നാലെയാണ്, ദസറയുമായി ബന്ധപ്പെട്ട അവധിയായിരുന്നിട്ടും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി സമൻസ് പതിച്ചത് ഉൾപ്പെടെയുള്ള കാര്യക്ഷമമായ നീക്കങ്ങൾ നടന്ന സാഹചര്യത്തിലാണ് ഹർജിക്കാർ അടിയന്തരമായി പരമോന്നത കോടതിയെ സമീപിച്ചത്.

ഇഡി കേസിനാധാരമായ വിജിലൻസ് എഫ്ഐആർ പൂർണ്ണമായും റദ്ദാക്കണമെന്നാണ് പിണറായി വിജയൻ അപ്പീലിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. ഹർജിക്കാർക്ക് പുറമെ സംസ്ഥാന സർക്കാരിന്റെയും ഇഡിയുടെയും പരാതിക്കാരനായ കെഎം ഷാജഹാന്റെയും അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരാകും.

പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് ഇഡി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇക്കഴിഞ്ഞ ദിവസമാണ് ഇഡി കേസെടുത്തത്. ഇരുവർക്കുമെതിരെ രണ്ട് വ്യത്യസ്ത ഇസിഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മാസപ്പടി കേസിലും ഹവാല കേസിലും പ്രത്യേകം ഇസിഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഇഡിയുടെ നീക്കം.

English Summary:

A special bench of Supreme Court, headed by Justice Joymalya Bagchi, will today hear urgent appeals filed by Pinarayi Vijayan, his daughter Veena, and former Minister PA Muhammad Riyas in Masappadi case.

Follow Us