AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

VD Satheesan – Meta : അബദ്ധം പറ്റിപ്പോയി! മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ

Meta On CMO Kerala FB Page Issue : മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ സിഎംഒ കേരളത്തിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ മെറ്റ പുനസ്ഥാപിച്ചു. സംഭവത്തിൽ തങ്ങൾക്ക് അബദ്ധം പറ്റിയതാണ് എന്ന് മെറ്റ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക മറുപടിയും കൈമാറി. സിഎംഒ കേരള എന്ന ഔദ്യോഗിക പേജിൽ നിന്നുള്ള രണ്ടു പോസ്റ്റുകളാണ് മറ്റ് കഴിഞ്ഞദിവസം നീക്കിയിരുന്നത്.

VD Satheesan – Meta : അബദ്ധം പറ്റിപ്പോയി! മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ
CM Vd Satheesan Image Credit source: Facebook / CMO Keralam
Amal KV
Amal KV | Published: 05 Sep 2026 | 10:25 PM

മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ സിഎംഒ കേരളത്തിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ മെറ്റ പുനസ്ഥാപിച്ചു. സംഭവത്തിൽ തങ്ങൾക്ക് അബദ്ധം പറ്റിയതാണ് എന്ന് മെറ്റ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക മറുപടിയും കൈമാറി. സിഎംഒ കേരള എന്ന ഔദ്യോഗിക പേജിൽ നിന്നുള്ള രണ്ടു പോസ്റ്റുകളാണ് മറ്റ് കഴിഞ്ഞദിവസം നീക്കിയിരുന്നത്. സംസ്ഥാനത്തെ ആശാ പ്രവർത്തകർക്ക് ഉള്ള ഉത്സവബത്ത 149 രൂപ വർദ്ധിപ്പിച്ചു നൽകും എന്ന അറിയിപ്പ് പങ്കുവെച്ചുകൊണ്ടുള്ള ഓഗസ്റ്റ് 19 ലെ പോസ്റ്റും മറ്റേത് നബിദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തിരുന്നത്

പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെ ആയിരുന്നു പോസ്റ്റുകൾ പേജിൽ നിന്ന് നീക്കിയത്. കാരണം വ്യക്തമാക്കാത്തതിന് തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റ അധികൃതർക്കും കേന്ദ്ര ഐടി മന്ത്രാലയത്തിലും കത്തുകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ യു ഖേൽഖർ ആണ് കാരണം അറിയുന്നതിന് വേണ്ടി കത്തുകൾ അയച്ചത്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണം എന്നും ചെയ്യാൻ ഉണ്ടായ കാരണം വ്യക്തമാക്കണം എന്നുമായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇന്നാണ് ഇത് സംബന്ധിച്ച കത്ത് നൽകിയത്.

Also Read : ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

ഈ കത്തിന് മറുപടി ആയാണ് മെറ്റ പ്രതികരിച്ചത്. പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം അബദ്ധം പറ്റിയത് ആണ് എന്നും അതിനാൽ പോസ്റ്റുകൾ പുനസ്ഥാപിക്കുകയാണ് എന്നും മെറ്റയുടെ മറുപടിയിൽ പറയുന്നു. ഇതേതുടർന്ന് നീക്കം ചെയ്ത രണ്ടു പോസ്റ്റുകളും സി എം ഒ കേരള പേജിൽ തിരികെ എത്തിയിട്ടുണ്ട്.

ഇതിനുമുമ്പ് മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകളുടെ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തത് വലിയ ചർച്ചയായി മാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്തത് എന്നായിരുന്നു ആക്ഷേപം ഉയർന്നത്. എന്നാൽ തന്റെ ഓഫീസിൽ നിന്ന് അത്തരത്തിൽ ഒരു നീക്കം ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്ന് മെറ്റയും ഈ വിഷയത്തിൽ വ്യക്തത വരുത്തി. തങ്ങളുടെ ഭാഗത്തുനിന്നാണ് പോസ്റ്റുകൾ നിൽക്കും ചെയ്തുതന്നും ആരുടെയും നിർദ്ദേശപ്രകാരം ആയിരുന്നില്ല നടപടി എന്നും ആയിരുന്നു മെറ്റയുടെ അന്നത്തെ മറുപടി.

English Summary

Posts removed from ‘CM Kerala’ Chief Minister V.D. Satheesan’s Facebook page have been restored. A clear response was also conveyed to the Chief Minister’s Office, acknowledging that a mistake had been made regarding the incident. Two posts from the ‘CMO Kerala’ page had been removed the other day.

Follow Us