Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
Monsoon Bumper BR 110 Lottery Check Net Prize Amount After Agent Commission: പത്ത് കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. എന്നാല്‍ വെറും 10 കോടി മാത്രമല്ല, സമ്മാനമായി ആളുകളിലേക്ക് എത്തുന്നത്, 250 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഭാഗ്യശാലികള്‍ക്ക് ലഭിക്കും. എന്നാല്‍ ഉയര്‍ന്ന സംഖ്യ സമ്മാനം കൈപ്പറ്റുമ്പോള്‍ ഏജന്റ് കമ്മീഷന്‍ നല്‍കിയിരിക്കണം.

മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110
കേരള ലോട്ടറി വകുപ്പ് വിവിധ പേരുകളില്‍ ധാരാളം ലോട്ടറികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ദിവസനേ നറുക്കെടുക്കുന്ന കാരുണ്യ, സമൃദ്ധി, സുവര്‍ണ കേരളം തുടങ്ങിയ ലോട്ടറികള്‍ക്ക് പുറമെ ഓരോ സീസണിലും ബമ്പര്‍ ലോട്ടറികളും വിപണിയിലെത്തും. ലോട്ടറികള്‍ പല പേരുകളില്‍ പല സമ്മാനങ്ങളുമായാണ് വരുന്നതെങ്കിലും ഇതില്‍ നിന്നെല്ലാം ഈടാക്കുന്ന ഏജന്റ് കമ്മീഷനിലും നികുതിയിലും മാറ്റമില്ല.
പത്ത് കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. എന്നാല്‍ വെറും 10 കോടി മാത്രമല്ല, സമ്മാനമായി ആളുകളിലേക്ക് എത്തുന്നത്, 250 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഭാഗ്യശാലികള്‍ക്ക് ലഭിക്കും. എന്നാല്‍ ഉയര്‍ന്ന സംഖ്യ സമ്മാനം കൈപ്പറ്റുമ്പോള്‍ ഏജന്റ് കമ്മീഷന്‍ നല്‍കിയിരിക്കണം. എത്ര രൂപയാണ് ഓരോ സമ്മാനത്തിനും ഏജന്റ് കമ്മീഷന്‍ എന്നറിയാമോ?
ലോട്ടറി ഏജന്റ് കമ്മീഷന്‍
സംസ്ഥാനത്തെ എല്ലാ ലോട്ടറികളുടെയും സമ്മാനത്തുകയില്‍ നിന്നും പത്ത് ശതമാനം രൂപയാണ് ഏജന്റ് കമ്മീഷനായി ഈടാക്കുന്നത്. എത്ര വലിയ തുകയാണെങ്കിലും അതില്‍ നിന്ന് പത്ത് ശതമാനം ഏജന്റ് കമ്മീഷനായി നല്‍കിയിരിക്കണം. കമ്മീഷന് സമ്മാനത്തുക ചെറുതോ വലുതോ എന്ന വ്യത്യാസമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഒന്നാം സമ്മാനം– പത്ത് കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. പത്ത് കോടിയുടെ പത്ത് ശതമാനം എന്ന് പറയുമ്പോള്‍ 1 കോടി രൂപ, ഇതാണ് ഏജന്റ് കമ്മീഷനായി നല്‍കേണ്ടത്.
രണ്ടാം സമ്മാനം– 10 രൂപ രണ്ടാം സമ്മാനമാകുമ്പോള്‍ 1 ലക്ഷം രൂപയാണ് ഏജന്റ് കമ്മീഷന്‍. എന്നാല്‍ അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക, അതിനാല്‍ അഞ്ച് ഏജന്റുമാര്‍ക്ക് ഒരു ലക്ഷം രൂപ വീതം അഞ്ച് ലക്ഷം രൂപ നല്‍കും.
മൂന്നാം സമ്മാനം– 5 ലക്ഷം രൂപ മൂന്നാം സമ്മാനത്തിന് 50,000 രൂപയാണ് ഏജന്റ് കമ്മീഷന്‍. ഇത്തരത്തില്‍ 2,50,000 രൂപ വിതരണം ചെയ്യും.
നാലാം സമ്മാനം– 3 ലക്ഷം രൂപയുടെ പത്ത് ശതമാനമായ 30,000 രൂപ ലഭിക്കും. ഇങ്ങനെ ആകെ 1,50,000 രൂപ നല്‍കുന്നതാണ്.
സമാശ്വാസ സമ്മാനം– 40,000 രൂപയാണ് സമാശ്വാസ സമ്മാാനത്തിന് ഏജന്റ് കമ്മീഷന്‍ നല്‍കുക. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപയായതിനാല്‍ ഏജന്റിന് 10,000 രൂപ വീതം ലഭിക്കും.
അഞ്ചാം സമ്മാനം– 5,000 രൂപ വീതം 13,500 പേര്‍ക്കാണ് അഞ്ചാം സമ്മാനം. അതിനാല്‍ 67,50,000 രൂപ ഏജന്റ് കമ്മീഷനായി നല്‍കുന്നതാണ്.
ആറാം സമ്മാനം– ആകെ 40,50,000 രൂപയാണ് ആറാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍. 1,000 രൂപയാണ് സമ്മാനത്തുക.
ഏഴാം സമ്മാനം– 500 രൂപ ലഭിക്കുന്ന ഏഴാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി ആകെ 56,70,000 രൂപ നല്‍കും.
എട്ടാം സമ്മാനം– 34,42,000 രൂപയാണ് എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍. 250 രൂപയാണ് സമ്മാനത്തുക.
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന
- ഒന്നാം സമ്മാനം – 10 കോടി രൂപ
- രണ്ടാം സമ്മാനം – 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- മൂന്നാം സമ്മാനം – 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- നാലാം സമ്മാനം – 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- അഞ്ചാം സമ്മാനം – 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
- ആറാം സമ്മാനം – 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
- ഏഴാം സമ്മാനം – 500 രൂപ വീതം 1,13,400 പേര്‍ക്ക്
- എട്ടാം സമ്മാനം – 250 രൂപ വീതം 1,37,700 പേര്‍ക്ക്
- സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
English Summary
Find out how much Monsoon Bumper BR 110 lottery winners will receive after deducting the agent commission. Here is the prize-wise payout from the second prize to the eighth prize, helping winners estimate their net earnings.